പുഴക്കാട്ടിരിയിൽ കുത്തിവയ്പ് കാന്പയിൻ
12:02 AM Nov 30, 2022 | Deepika.com
പുഴക്കാട്ടിരി: പുഴക്കാട്ടിരി ഗ്രാമപഞ്ചായത്തിൽ അഞ്ചാംപനി പ്രതിരോധത്തിനു കുത്തിവയ്പ് കാന്പയിനു തുടക്കമായി.പുഴക്കാട്ടിരി സാമൂഹികാരോഗ്യ കേന്ദ്രത്തിനു കീഴിൽ കുട്ടികൾക്കുള്ള മീസിൽ പ്രതിരോധ കുത്തിവയ്പ് രാമപുരം ബ്ലോക്ക് പടി അങ്കണവാടിയിൽ പ്രസിഡന്റ് ചക്കച്ചൻ ഉമ്മുകുൽസു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പട്ടുകുത്തു ബാബു അധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ. ദിലീപ്, ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ റഷീദ്, സ്ഥിര സമിതി അധ്യക്ഷ ശരണ്യ, വാർഡ് മെംബർമാരായ ഫാത്തിമ സുഹറ, എ.കെ ഫാത്തിമ, ഇ. സുഹറ, മങ്കട പ്രൊജക്ട് സിഡിപിഒ ഇന്ദിര, ജൂണിയർ പബ്ലിക് ഹെൽത്ത് നഴ്സുമാരായ ബീന, രേഷ്മ, ബിൻസി എന്നിവർ പ്രസംഗിച്ചു.