സ​ത്യ​സ​ന്ധ​ൻ മി​ക​ച്ച നാ​ട​കം, വേ​ദി കീ​ഴ​ട​ക്കി കോ​ന്നി ആ​ർ​വി​എ​ച്ച്എ​സ്എ​സ്

10:50 PM Nov 29, 2022 | Deepika.com
തി​രു​വ​ല്ല: യു​പി വി​ഭാ​ഗം മി​ക​ച്ച നാ​ട​ക​മാ​യി കോ​ന്നി റി​പ്പ​ബ്ലി​ക്ക​ൻ സ്കൂ​ൾ അ​വ​ത​രി​പ്പി​ച്ച "സ​ത്യ​സ​ന്ധ​ൻ' തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.
പ്ര​മേ​യം കൊ​ണ്ടും അ​വ​ത​ര​ണ മി​ക​വു​കൊ​ണ്ടും വേ​റി​ട്ട അ​നു​ഭ​വ​മാ​ണ് നാ​ട​കം ആ​സ്വാ​ദ​ക​ർ​ക്ക് സ​മ്മാ​നി​ച്ച​ത്. വ​ഴി​യി​ൽ ക​ള​ഞ്ഞു കി​ട്ടി​യ തേ​ങ്ങ സ്കൂ​ളി​ലെ ഹെ​ഡ്മാ​സ്റ്റ​റെ ഏ​ൽ​പി​ക്കു​ന്ന സ​ത്യ​സ​ന്ധ​നാ​യ അ​പ്പു​വി​ന്‍റെ ക​ഥ​യാ​ണ് നാ​ട​കം പ​റ​യു​ന്ന​ത്.
ജീ​വി​ത​ത്തി​ലെ ദാ​രി​ദ്ര്യ​ത്തി​ന്‍റെ​യും ക്ലേ​ശ​ങ്ങ​ളു​ടെ​യും ഇ​ട​യി​ലും സ​ത്യ​സ​ന്ധ​ത ന​ൽ​കു​ന്ന ആ​ന​ന്ദ​മാ​ണ് നാ​ട​ക​ത്തി​ന്‍റെ പ്ര​മേ​യം കൊ​ടു​മ​ൺ ഗോ​പാ​ല​കൃ​ഷ്ണ​നാ​ണ് നാ​ട​ക ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ചി​ട്ടു​ള്ള​ത്. അ​ദ്വൈ​ത എ​സ്. കു​മാ​ർ, അ​ഭി​ന​വ എ​സ്. കു​മാ​ർ, കെ.​എ​സ്. അ​ർ​ജു​ൻ, അ​ൻ​ഷാ അ​നീ​ഷ്, ആ​ർ. ന​വ്യ, അ​മേ​ഖ എ​സ്. ര​ഞ്ജി​ത്, ആ​ർ. അ​ന​ഘാ​മോ​ൾ, ആ​ർ.​എ​സ്. ശ്രീ​ന​ന്ദ എ​ന്നി​വ​രാ​ണ് അ​ഭി​ന​യി​ച്ച​ത്. നാ​ട​കം മ​ത്സ​ര​ങ്ങ​ളി​ൽ തു​ട​ർ​ച്ച​യാ​യ നേ​ട്ട​മാ​ണ് കോ​ന്നി ആ​ർ​വി​എ​ച്ച്എ​സി​ന്‍റേ​ത്.