റാന്നി: ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിയ അയ്യപ്പ ഭക്തർ സഞ്ചരിച്ചിരുന്ന വാഹനം മറിഞ്ഞു. നാലുപേർക്ക് പരിക്കേറ്റു. പെരുനാട് മുറിക്കയ്യൻ മുക്കിന് സമീപം മുപ്പതോളം അടി
താഴ്ചയിലേക്കാണ് വാൻ മറിഞ്ഞത്. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്ന് പറയുന്നു. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് അപകടം നടന്നത്. പരിക്കേറ്റവരെ നാട്ടുകാരും ചേർന്ന് ആശുപത്രിയിലാക്കി.
കാർ നിയന്ത്രണംവിട്ടു തോട്ടിലേക്കു മറിഞ്ഞു
റാന്നി: ശബരിമല പാതയിൽ കുമ്പളാംപൊയ്കയിൽ പത്തനാപുരം സ്വദേശികളായ ദമ്പതികൾ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ടു തോട്ടിലേക്ക് മറഞ്ഞു. ഇരുവർക്കും പരിക്കുകളില്ല. ചിറ്റാറിലുള്ള ബന്ധുവീട്ടിലേക്ക് പോകുകയായിരുന്നു ദന്പതികൾ.
കഴിഞ്ഞ ദിവസം ഉണ്ടായ കനത്ത മഴയിൽ തോട്ടിൽ ക്രമാതീതമായി വെള്ളം ഉയർന്നിരുന്നു എങ്കിലും നാട്ടുകാരുടെയും വ്യാപാരികളുടെയും കൃത്യസമയത്തുള്ള ഇടപെടലാണ് വലിയൊരു അപകടം ഒഴിവായത്.
പിക്കപ് വാൻ അപകടത്തിൽപെട്ടു
റാന്നി: ചെത്തോങ്കര - അത്തക്കയം റോഡിൽ കക്കുടിമൺ വലിയ വളവിൽ പിക്കപ് വാൻ അപകടത്തിൽപെട്ടു. നിയന്ത്രണംവിട്ട വാൻ റോഡിൽ നിന്നു താഴേക്ക് മറിഞ്ഞെങ്കിലും മരച്ചില്ലയിൽ തട്ടിനിന്നതിനാൽ അപകടം ഒഴിവായി.
ഇന്നലെ രാത്രി 7.30ഓടെയാണ് അപകടം. കഴിഞ്ഞവർഷം ഇതേ സ്ഥലത്ത് യാത്രക്കാരുമായി എത്തിയ സ്വകാര്യബസ് അപകടത്തിൽപെട്ടിരുന്നു.
പെരുനാട്ടിൽ തീർഥാടകരുടെ വാഹനം മറിഞ്ഞു
10:48 PM Nov 29, 2022 | Deepika.com