റാന്നി: ആന്ധ്രയിൽ നടക്കുന്ന ദേശീയ സീനിയർ ഹാൻഡ് ബോൾ ചാമ്പ്യൻഷിപ്പിനുള്ള കേരളാ ടീമില്‍ ഇടമുറി സ്വദേശിയായ ഇരട്ടകളും ഇടംനേടി. ഇടമുറി തോമ്പിക്കണ്ടം സ്വദേശിയും കുന്നം ഗവൺമെന്റ് എൽപി സ്കൂൾ പ്രഥമാധ്യാപകനുമായ ചേന്നമല വീട്ടില്‍ സി.പി. സുനില്‍, അമ്പിളി ദമ്പതികളുടെ ഇരട്ടമക്കളില്‍ എസ്. അൽമിയാണ് തെരഞ്ഞെടുക്കപ്പെട്ടത്. സംസ്ഥാന ക്യാമ്പിലുണ്ടായിരുന്ന ഇരട്ട സഹോദരിമാരിൽ ഒരാളായ എസ്. അൽക്ക റിസർവിലും ഇടം പിടിച്ചു.
തുരുത്തിക്കാട് ബിഎഎം കോളജിൽ അവസാന വർഷ വിദ്യാർഥിനികളാണ് ഇരുവരും. സംസ്ഥാന ദേശീയ മത്സരങ്ങളിൽ സ്കൂൾ കാലഘട്ടം മുതലേ ശ്രദ്ധേയരാണ് ഇരട്ടകൾ.
ഇടമുറി ഗവൺമെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പഠിക്കുമ്പോള്‍ ഡിസ്കസ്ത്രോ, ഷോട്ട്പുട്ട്, ജാവലിന്‍ തുടങ്ങിയ ഇനങ്ങളില്‍ ജില്ലാ സംസ്ഥാന മീറ്റുകളില്‍ ഒന്നാം സ്ഥാനങ്ങള്‍ക്ക് അര്‍ഹരായിട്ടുണ്ട് ഇരുവരും. പിതാവ് സി.പി. സുനില്‍ വോളീബോള്‍ ദേശീയ റഫറി പാനലിലുള്ളയാളുമാണ്.
ദേശീയ ഹാൻഡ്ബോൾ: കേരള ടീമിൽ ഇടംനേടി ഇരട്ട സഹോദരിമാർ
10:48 PM Nov 29, 2022 | Deepika.com