അടൂർ: പറക്കോട് ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ക്ഷീര വികസന വകുപ്പ് മണ്ണടിയിൽ നിർമിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനവും ക്ഷീരസംഗമവും ഒന്ന്, രണ്ട് തീയതികളിൽ മണ്ണടിയിൽ നടക്കും.
നാളെ പക്ഷി, മൃഗ പ്രദർശനവും കന്നുകാലി പ്രദർശന മത്സരവും നടക്കും. പങ്കെടുക്കുന്ന എല്ലാ ഉരുക്കൾക്കും സൗജന്യമായി കാലിത്തീറ്റയും ധാതു ലവണ മിശ്രിതവും നൽകും. വിവിധയിനങ്ങളായി 100 കന്നുകാലികൾ പങ്കെടുക്കും. മണ്ണടി താഴത്ത് ജംഗ്ഷനിലാണ് പ്രദർശനം. വിജയികളാകുന്ന കർഷകർക്ക് കാഷ് അവാർഡും നൽകും. സംഗമം പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. തുളസീധരൻ പിള്ള ഉദ്ഘാടനം ചെയ്യും. രണ്ടിന് മണ്ണടി ക്ഷീരസംഘം പുതുതായി നിർമിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവഹിക്കും. കൂടുതൽ പാൽ അളന്ന കർഷകർക്ക് ചടങ്ങിൽ അവാർഡ് നൽകും. നാളെ സ്കൂൾ വിദ്യാർഥികൾക്കുള്ള ഡയറി ക്വിസ് മത്സരം സംഘടിപ്പിക്കും.
താലൂക്ക് വികസന
സമിതി യോഗം
പത്തനംതിട്ട: കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം ഡിസംബര്‍ മൂന്നിന് രാവിലെ 11ന് പത്തനംതിട്ട മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ചേരുമെന്ന് തഹസീൽദാർ അറിയിച്ചു.
മണ്ണടിയിൽ ക്ഷീര സംഗമവും കെട്ടിടം ഉദ്ഘാടനവും
10:48 PM Nov 29, 2022 | Deepika.com