പാണ്ടിക്കാട്: കേരള ഗ്രാമീണ്‍ ബാങ്ക് പാണ്ടിക്കാട് ശാഖ, മഞ്ചേരി റോഡിൽ നിയോ ഹോസ്പിറ്റലിന് സമീപത്തെ കെവി ടവറിൽ പ്രവർത്തനം ആരംഭിച്ചു. പുതിയ കെട്ടിടത്തിലെ പ്രവർത്തനോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ടി.കെ റാബിയത്ത് നിർവഹിച്ചു. ബാങ്കിന്റെ റീജിണൽ മാനേജർ ബാപ്ടി എസ്. നിധീരി അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ.ഷമീം ബാബു, സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സണ്‍ വി.കെ. റമീസ, പ്രതിപക്ഷ നേതാവ് കൊരന്പയിൽ ശങ്കരൻ, സിഡിഎസ് ചെയർപേഴ്സണ്‍ പി. ശാലിനി, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ഇ. അക്ബർഷാ, കേരള വ്യാപാരി വ്യവസായി സമിതി പ്രസിഡന്റ്് അഷ്റഫ് പുലാക്കൽ, എഫ്എൽസി കെ.വിജയൻ, ബാങ്കിന്റെ മുൻ ശാഖാ മാനേജർ കെ.എം. മോഹൻകുമാർ, റിട്ടയേർഡ് സ്റ്റാഫ് പ്രതിനിധി കെ.ജി. മദനൻ, ബ്രാഞ്ച് മാനേജർ എസ്. ബാലചന്ദ്രൻ, അസിസ്റ്റന്റ് മാനേജർ ആർ. അനുപ്രിയ എന്നിവർ പ്രസംഗിച്ചു.
ഗ്രാമീണ്‍ ബാങ്ക് പാണ്ടിക്കാട് ശാഖ പുതിയ കെട്ടിടത്തിൽ
12:14 AM Nov 29, 2022 | Deepika.com