പത്തനംതിട്ട: തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്കിക്കൊണ്ടിരുന്ന ഫണ്ടുകള്‍ വെട്ടിക്കുറച്ചുകൊണ്ട് പഞ്ചായത്തുകളെ വീര്‍പ്പുമുട്ടിക്കുന്ന നടപടിയാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നതെന്ന് പത്തനംതിട്ടയിലെ കോണ്‍ഗ്രസ് ജനപ്രതിനിധികളുടെ യോഗം കുറ്റപ്പെടുത്തി. തെരഞ്ഞെടുത്ത ഭരണ സമിതികളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്ത സര്‍ക്കാര്‍ നടപടി തുടരുകയാണെങ്കില്‍ ശക്തമായ സമരം നടത്തുമെന്ന് യോഗം മുന്നറിയിപ്പ് നല്കി.
ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പിലിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗം കെപിസിസി ജനറല്‍ സെക്രട്ടറി പഴകുളം മധു ഉദ്ഘാടനം ചെയ്തു. ഡിസിസി ഭാരവാഹികളായ എ. സുരേഷ് കുമാര്‍, സജി കൊട്ടയ്ക്കാട്, കെ ജാസിംകുട്ടി, അബ്ദുള്‍ കലാം ആസാദ് എന്നിവര്‍ പ്രസംഗിച്ചു.
ഫണ്ടുകൾ വെട്ടിക്കുറച്ച് പഞ്ചായത്തുകളെ വീർപ്പുമുട്ടിക്കുന്നു: കോൺഗ്രസ്
10:51 PM Nov 28, 2022 | Deepika.com