പത്തനംതിട്ട: ജില്ലയിലെ 14 ഗ്രാമപഞ്ചായത്തുകളിലായി തീര്‍ഥാടകര്‍ ഉപയോഗിക്കുന്ന 47 കടവുകളിലും വിപുലമായ സുരക്ഷാ ക്രമീകരണങ്ങളുമായി പഞ്ചായത്ത് വകുപ്പ്.
വടശേരിക്കര-5, റാന്നി-2, റാന്നി അങ്ങാടി-4, റാന്നി പെരുനാട്-6, റാന്നി പഴവങ്ങാടി-1, കോന്നി-1, സീതത്തോട്-4, ആറന്മുള-3, മല്ലപ്പുഴശേരി-2, അയിരൂര്‍-5, ചെറുകോല്‍-5, ഓമല്ലൂര്‍-2, കുളനട-5, വെച്ചൂച്ചിറ-2 എന്നിങ്ങനെയാണ് കടവുകള്‍. കുളിക്കാനിറങ്ങുന്നവരുടെ സുരക്ഷയ്ക്കായി
ലൈഫ്ജാക്കറ്റുകള്‍, ലൈഫ്ബോയ് എന്നിവയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പരിശീലനം ലഭിച്ച ലൈഫ് ഗാര്‍ഡുകളെയും ഇവിടങ്ങളില്‍ നിയോഗിച്ചിട്ടുണ്ട്. എല്ലാ കടവുകളിലും വൈദ്യുതവിളക്കുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. കടവുകളിലെല്ലാം വിവിധ ഭാഷകളില്‍ മുന്നറിയിപ്പ് ബോര്‍ഡും
സ്ഥാപിച്ചിട്ടുണ്ടെന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.ആര്. സുമേഷ് അറിയിച്ചു.
കുളിക്കടവുകളില്‍ തീര്‍ഥാടകര്‍ക്ക് സുരക്ഷയൊരുക്കി പഞ്ചായത്തുകള്‍
10:51 PM Nov 28, 2022 | Deepika.com