വെണ്ണിക്കുളം: വെള്ളിയറ എസ്എൻഡിപി സ്കൂളിൽ നടന്ന വെണ്ണിക്കുളം ഉപജില്ല സ്കൂൾ കലോത്സവത്തിൽ യുപി,ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ വെണ്ണിക്കുളം സെന്റ് ബഹനാൻസ് എച്ച്എസ്എസിനു കിരീടം.
എൽപി വിഭാഗത്തിൽ കൊറ്റനാട് എസ് സിവിഎച്ച്എസ്എസിനാണ് ഒന്നാം സ്ഥാനം. യുപി, ഹൈസ്കൂൾ വിഭാഗങ്ങളിൽ അയിരൂർ എംടിഎച്ച്എസ് രണ്ടാം സ്ഥാനം നേടിയപ്പോൾ ഹയർ സെക്കൻഡറി വിഭാഗത്തിൽ കൊറ്റനാട് എസ് സിവിഎച്ച്എസ്എസിനാണ് രണ്ടാം സ്ഥാനം. എൽപി വിഭാഗത്തിൽ തെള്ളിയൂർ ഗവൺമെന്റ് എൽപിഎസ് രണ്ടാമതെത്തി.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാറാ തോമസ് സമ്മാനദാനം നിർവഹിച്ചു. ഉണ്ണി പ്ലാച്ചേരി അധ്യക്ഷത വഹിച്ചു.
െവണ്ണിക്കുളം കലോത്സവം: എസ്ബി എച്ച്എസ്എസിനു കിരീടം
10:51 PM Nov 28, 2022 | Deepika.com