കൊരട്ടി: ചിറങ്ങര ഈസ്റ്റ് റെസിഡൻസ് അസോസിയേഷന്റെ 10ാം വാർഷികവും കുടുംബ സംഗമവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ടരുമഠത്തിൽ ഉദ്ഘാടനം ചെയ്തു.
അസോസിയേഷൻ പ്രസിഡന്റ് സുന്ദരേശൻ കൂത്താട്ട് അധ്യക്ഷനായി. ചിറങ്ങരയിൽ മേല്‍പാലം, തിരുമുടിക്കുന്ന് സർക്കാർ ത്വക് രോഗാശുപത്രി വളപ്പിൽ കിടത്തി ചികിത്സ ഉൾപ്പെടെയുള്ള ആയുർവേദ ആശുപത്രി എന്നിവ ആവശ്യപ്പെട്ടുള്ള നിവേദനം സംസ്ഥാന സർക്കാരിന് സമർപ്പിക്കാൻ തീരുമാനിച്ചു. വിശിഷ്ട വ്യക്തികളെ ചടങ്ങിൽ ആദരിച്ചു.
ജനപ്രതിനിധികളായ സിന്ധു രവി, പോൾസി ജിയോ, പി.എസ്. സുമേഷ്, അസോസിയേഷൻ ഭാരവാഹികളായ കെ.പി. പോൾസണ്‍, ജെയിംസ് കണ്ണന്പുഴ, വർഗീസ് പൈനാടത്ത്, പി.കെ. ബാബു, പി.കെ. സന്തോഷ് കുമാർ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: കെ.പി. പോൾസണ്‍ (പ്രസിഡന്റ്), സുന്ദരേശൻ കൂത്താട്ട് (സെക്രട്ടറി), ചിറങ്ങര റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ: ജെയിംസ് കണ്ണന്പുഴ (പ്രസിഡന്റ് ) ജെയിൻ പറക്കാടത്ത് (സെക്രട്ടറി).
വാർഷികവും കുടുംബ സംഗമവും
12:54 AM Nov 28, 2022 | Deepika.com