കേച്ചേരി: ആധാരം എഴുത്ത് അസോസിയേഷൻ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധ സമരങ്ങളുടെ ഭാഗമായി അസോസിയേഷൻ മുണ്ടൂർ യൂണിറ്റിന്റെ നേതൃത്വത്തിലുള്ള ധർണ 30നു നടക്കും.
ഒരു രാജ്യം ഒരു രജിസ്ടേഷൻ പദ്ധതി, ടെംപേറ്റ് സംവിധാനം എന്നിവ ഒഴിവാക്കണമെന്നും ആധാരം തൊഴിലാളികളുടെ തൊഴിൽ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടാണ് മുണ്ടൂർ സബ് രജിസ്ട്രേഷൻ ഓഫീസിനു മുന്നിലുള്ള ധർണ.
ബുധനാഴ്ച്ച രാവിലെ 9.30ന് അസോസിയേഷൻ മുണ്ടൂർ യൂണിറ്റ് പ്രസിഡന്റ് പി.എ. പ്രഭാകരൻ ധർണ ഉദ്ഘാടനം ചെയ്യും. സെക്രട്ടറി ജോജു അധ്യക്ഷത വഹിക്കും.
കരാട്ടെ പരിശീലനം
തോളൂർ: പഞ്ചായത്ത് വാർഷിക പദ്ധതി പ്രകാരം സ്കൂൾ വിദ്യാർഥികൾക്കുവേണ്ടി പോന്നോർ ഗവ. വെൽഫയർ യുപി സ്കൂളിൽ കരാട്ടെ പരിശീലനം പദ്ധതിക്കു തുടക്കമിട്ടു. പദ്ധതിയുടെ ഉദ്ഘാടനം കെ.ജി. പോൾസൺ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിസന്റ് ശ്രീകല കുഞ്ഞുണ്ണി അധ്യക്ഷത വഹിച്ചു.
ആധാരം എഴുത്ത് തൊഴിലാളികളുടെ പ്രതിഷേധ ധർണ 30ന്
12:50 AM Nov 28, 2022 | Deepika.com