നിലന്പൂർ: നിലന്പൂരിനെ സന്പൂർണ അവയവദാന അവബോധ പ്രദേശമാക്കി മാറ്റുന്നതിനായി നഗരസഭ ആവിഷ്കരിച്ച് നടപ്പാക്കിക്കൊണ്ടിരിക്കുന്ന പദ്ധതിയുടെ ഭാഗമായി സെമിനാർ സംഘടിപ്പിച്ചു.
മൃതദേഹ ദാനം നടത്തിയ ഡോ. യു.കെ. രാമചന്ദ്രൻ, പി.കെ. വാസുദേവൻ, പ്രീതി എന്നിവരുടെ കുടുംബത്തെ അതിവിശിഷ്ട കുടുംബമായും അവയവദാനം നടത്തിയ പൊറ്റെക്കാട് കുഞ്ഞിലക്ഷ്മി അമ്മ, സജിത എന്നിവരുടെ കുടുംബത്തെ വിശിഷ്ട കുടുംബമായും പ്രഖ്യാപിച്ച് കുടുംബാംഗങ്ങളെ ആദരിച്ചു. സെമിനാറിൽ മൃതസഞ്ജീവനിയിൽ നിന്നു ശീർഷ, എംഇഎസ് കോളജിൽ നിന്ന് ഡോ. മുബാറക് സാനി, ഡോ. കെ.ആർ. വാസുദേവൻ എന്നിവർ ക്ലാസെടുത്തു.
ചടങ്ങ് സ്ഥിരം സമിതി അധ്യക്ഷ സൈജിമോൾ ഉദ്ഘാടനം ചെയ്തു. വികസന സമിതി ഉപാധ്യക്ഷൻ അരുണ്‍കുമാർ അധ്യക്ഷത വഹിച്ചു. കൗണ്‍സിലർമാരായ ശബരീശൻ പൊറ്റെക്കാട്, പി. ഗോപാലകൃഷ്ണൻ, അനശ്വര സെക്രട്ടറി ഗോവർധനൻ എന്നിവർ പ്രസംഗിച്ചു. വിവിധ സ്കൂളുകളിൽ നിന്നു തെരഞ്ഞെടുത്ത 200 ൽ പരം വിദ്യാർഥികളും സെമിനാറിൽ പങ്കെടുത്തു.
നിലന്പൂരിൽ അവയവദാന ബോധവത്കരണം
12:26 AM Nov 28, 2022 | Deepika.com