കാദറലി സെവൻസിനു ഗാലറി നിർമാണം തുടങ്ങി
12:25 AM Nov 28, 2022 | Deepika.com
പെരിന്തൽമണ്ണ: പട്ടിക്കാട് ഗവണ്മെന്റ് ഹൈസ്കൂൾ മൈതാനിയിൽ ഡിസംബർ 19നു ആരംഭിക്കുന്ന കാദറലി ഗോൾഡൻ ജൂബിലി അഖിലേന്ത്യാ സെവൻസ് ഫുട്ബോളിനായി ഗാലറി നിർമാണം തുടങ്ങി. 5000 പേർക്കിക്കാവുന്ന ഗാലറിയുടെകാൽനാട്ടൽ കർമം പി. അബ്ദുൾ ഹമീദ് എംഎൽഎ നിർവഹിച്ചു. വെട്ടത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.എം മുസ്തഫ, പിടിഎ പ്രസിഡന്റ് പുളിയക്കുത്ത് അസീസ്, കാദറലി ക്ലബ് പ്രസിഡന്റ് സി. മുഹമ്മദലി, പച്ചീരി ഫാറൂഖ്, മണ്ണിൽ ഹസൻ, മറ്റു കാദറലി ക്ലബ് ഭാരവാഹികൾ, പ്രദേശത്തെ വിവിധ ക്ലബ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. 24 ടീമുകളാണ് ചാന്പ്യൻഷിപ്പിൽ പങ്കെടുക്കുന്നത്.