കരുവാരക്കുണ്ട്: ശാസ്ത്രീയ കൊക്കോ കൃഷിയും സംസ്കരണവും വിഷയത്തിൽ 30 ന് രാവിലെ ഒന്പതിനു കരുവാരകുണ്ട് സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ സെമിനാർ സംഘടിപ്പിക്കുന്നു. കേരള കാർഷിക സർവകലാശാല കൊക്കോ ഗവേഷണ കേന്ദ്രം, വെള്ളാനിക്കര കശുമാവ് കൊക്കോ വികസന കാര്യാലയം ഇൻസ്ട്രക്ഷണൽ ഫാം തവനൂർ, കരുവാരക്കുണ്ട് കൃഷിഭവൻ തുടങ്ങിയവയുടെ നേതൃത്വത്തിലാണ് സെമിനാർ.
കൊക്കോ കർഷകരും സംരംഭകരും കൊക്കോ കൃഷി ചെയ്യാൻ ആഗ്രഹിക്കുന്നവരുമാണ് സെമിനാറിൽ പങ്കെടുക്കേണ്ടതെന്ന് കരുവാരകുണ്ട് ഗ്രാമപഞ്ചായത്തധികൃതർ അറിയിച്ചു. ഫോണ്: 7034 236780.
ശാസ്ത്രീയ കൊക്കോ കൃഷി: സെമിനാർ 30 ന്
12:25 AM Nov 28, 2022 | Deepika.com