വീട്ടമ്മയെയും മകനെയും മര്‍ദിച്ച രണ്ടംഗ സംഘം അറസ്റ്റില്‍
10:55 PM Nov 27, 2022 | Deepika.com
മല്ലപ്പള്ളി: മുന്‍ വൈരാഗ്യം കാരണം വീട്ടമ്മയെയും മകനെയും വീടുകയറി ആക്രമിച്ച രണ്ട് യുവാക്കള്‍ പിടിയില്‍. കുന്നന്താനം പാറനാട് കുന്നത്തുശേരില്‍ കെ.വി. അഖില്‍ (27) മാന്താനം വള്ളിക്കാട് പുതുപ്പറമ്പില്‍ അനന്തു ബിനു (24) എന്നിവരാണ് അറസ്റ്റിലായത്. ശനിയാഴ്ച രാത്രി കുന്നന്താനം മടുക്കക്കാട് ഇളപ്പുങ്കല്‍ ജെനുവിന്റെ ഭാര്യ സുജ (38), മകന് അഭിജിത് എന്നിവര്‍ക്കു മര്‍ദനമേറ്റ സംഭവത്തിലാണ് അറസ്റ്റ്. വീട്ടില്‍ അതിക്രമിച്ചു കയറി അഖിലും അനന്തുവും ആക്രമണം നടത്തിയെന്നാണ് പരാതി. വീട്ടമ്മയുടെ പരാതിയില്‍ കീഴ് വായ്പൂര് പോലീസാണ് കേസെടുത്ത് ഇരുവരെയും അറസ്റ്റ് ചെയ്തത്. 2016 മുതല്‍ ഇരുവര്‍ക്കുമെതിരേ നിരവധി ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു.