പത്തനംതിട്ട: ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം ഡിസംബര്‍ ഏഴിന് നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
പൊങ്കാലയുടെ പ്രധാന ചടങ്ങായ കാര്‍ത്തിക സ്തംഭം ഉയര്‍ത്തല്‍ നാളെ മുഖ്യ കാര്യദര്‍ശി രാധാകൃഷ്ണന് നമ്പൂതിരി, ഉണ്ണികൃഷ്ണന് നമ്പൂതിരി എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിക്കും.
പൊങ്കാല ദിവസം പുലര്‍ച്ചെ നാലിന് നിർമാല്യ ദര്‍ശനം, ഇതര ക്ഷേത്രപൂജകളേ തുടർന്ന് ശ്രീകോവിലിലെ കെടാവിളക്കില്‍ നിന്നു മുഖ്യകാര്യദര്‍ശി രാധാകൃഷ്ണന് നമ്പൂതിരി പകര്‍ന്നു നല്കുന്ന ദീപം പൊങ്കാല അടുപ്പിലേക്ക് കാര്യദര്‍ശി മണിക്കുട്ടന് നമ്പൂതിരി പകരുന്നതോടെ പൊങ്കാലയ്ക്ക് തുടക്കമാകും. തുടര്‍ന്നു നടക്കുന്ന സംഗമത്തില്‍ മുന്‍ എംപി സുരേഷ്ഗോപി പൊങ്കാലയുടെ ഉദ്ഘാടനം നിര്‍വഹിക്കും. സജിചെറിയാന് എംഎല്‍എ അധ്യക്ഷത വഹിക്കും. പുതുതായി നിർമിച്ച ആനക്കൊട്ടിലിന്റെ സമര്‍പ്പണം അടൂര്‍ ശ്രീശൈലം മനോജ് പണിക്കര്‍ നിർവഹിക്കും. ക്ഷേത്ര മുഖ്യ കാര്യദര്‍ശി ഉണ്ണികൃഷ്ണന് മ്പൂതിരിയുടെ മുഖ്യകാർമികത്വത്തില്‍ മേല്‍ശാന്തിമാരായ അശോകന് നമ്പൂതിരി, രഞ്ജിത് ബി നമ്പൂതിരി, ദുര്‍ഗാദത്തന്‍ നമ്പൂതിരി, രമേശ് ഇളമണ്‍ നമ്പൂതിരി, ഹരിക്കുട്ടന് നമ്പൂതിരി, ജയസൂര്യ നമ്പൂതിരി എന്നിവരുടെ കാർമികത്വത്തില്‍ പൊങ്കാല സമര്‍പ്പണ ചടങ്ങുകള്‍ നടക്കും. തുടര്‍ന്ന് ദിവ്യാഭിഷേകവും ഉച്ചദീപാരാധനയും നടക്കും.
വൈകുന്നേരം അഞ്ചിന് സാംസ്കാരിക സമ്മേളനം മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും. കാര്യദര്‍ശി മണിക്കുട്ടന്‍നമ്പൂതിരി അധ്യക്ഷത വഹിക്കും. തോമസ് കെ. തോമസ് എംഎല്‍എ മുഖ്യാതിഥിയായിരിക്കും. രാധാകൃഷ്ണന് നമ്പൂതിരി അനുഗ്രഹപ്രഭാഷണം നടത്തും. ഉണ്ണികൃഷ്ണന് നമ്പൂതിരി മംഗളാരതി സമര്‍പ്പിക്കും. പശ്ചിമബംഗാള്‍ ഗവർണര്‍ ഡോ. സി.വി. ആനന്ദബോസ് കാര്‍ത്തിക സ്തംഭത്തില്‍ അഗ്നി പ്രോജ്വലിപ്പിക്കും. തലവടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗായത്രി ബി. നായര്‍,
പത്രസമ്മേളനത്തില്‍ ക്ഷേത്ര മുഖ്യകാര്യദര്‍ശി ഉണ്ണികൃഷ്ണന് നമ്പൂതിരി, അഡ്മിനിസ്ട്രേറ്റര്‍ കെ.കെ. ഗോപാലകൃഷ്ണന് നായര്‍, രമേശ് ഇളമണ്‍ നമ്പൂതിരി, ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്തംഗം അജിത്ത് കുമാര്‍ പിഷാരത്ത്, പിആര്‍ഒ സാജന് നാരായണന് എന്നിവര്‍ പങ്കെടുത്തു.
ചക്കുളത്തുകാവ് പൊങ്കാല ഉത്സവം ഡിസംബർ ഏഴിന്
10:51 PM Nov 27, 2022 | Deepika.com