തിരുവല്ല: കെ.സി. മാമ്മൻ മാപ്പിള ട്രോഫിക്ക് വേണ്ടിയുള്ള ഉത്രാടം തിരുന്നാൾ പമ്പ ജലോത്സവ സമിതിയും ടൂറിസം പ്രമോഷൻ കൗൺസിലും സംയുക്തമായി കേരളത്തിന്റെ ടൂറിസം വികസനത്തിന് വേണ്ടി കോളജ് വിദ്യാർഥികൾക്കായി തിരുവല്ല മാർത്തോമ്മ കോളജിൽ നടത്തിയ ചിത്രരചനാ മത്സരം ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. അനന്തഗോപൻ ഉദ്ഘാടനം ചെയ്തു.
മാർത്തോമ്മ കോളജ് പ്രിൻസിപ്പൽ ഡോ. വർഗീസ് മാത്യു അധ്യക്ഷത വഹിച്ചു.
യോഗത്തിൽ ഡിടിപിസി സെക്രട്ടറി സതീഷ് മിറണ്ടാ, പമ്പ ബോട്ട് റേസ് വർക്കിംഗ് പ്രസിഡന്റ് വിക്ടർ ടി. തോമസ്, ഡോ. ഐ. ജോൺ ബർലിൻ, പ്രസാദ് പി. ടൈറ്റസ്, ബിജു സി. ആന്റണി, അനിൽ സി. ഉഷസ്, അഞ്ചു കോച്ചേരി, അതുല്യ അരുൺ, അഭിതാ ലാൽ, അതുൽ രാജ്, ജോൺ ഏബ്രഹാം തൈക്കടവിൽ എന്നിവർ പ്രസംഗിച്ചു.
ചിത്രരചനാ മത്സരം
10:51 PM Nov 27, 2022 | Deepika.com