സ്ത്രീ​സ​മൂ​ഹം ഒ​റ്റ​ക്കെ​ട്ടാ​യി അ​തി​ക്ര​മ​ങ്ങ​ളെ എ​തി​ര്‍​ക്ക​ണം: ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി

10:51 PM Nov 27, 2022 | Deepika.com
പ​ത്ത​നം​തി​ട്ട: സ്ത്രീ​ക​ള്‍​ക്കെ​തി​രേ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ളെ സ്ത്രീ​സ​മൂ​ഹം ഒ​റ്റ​ക്കെ​ട്ടാ​യി എ​തി​ര്‍​ക്ക​ണ​മെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി സ്വ​പ്നി​ല്‍ മ​ധു​ക​ര്‍ മ​ഹാ​ജ​ന്‍. കു​ടും​ബ​ശ്രീ ജി​ല്ലാ​മി​ഷ​ന്‍ സ്‌​നേ​ഹി​താ ജ​ന്‍​ഡ​ര്‍ ഹെ​ല്പ് ഡെ​സ്‌​കി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സ്ത്രീ​ക​ള്‍​ക്കെ​തി​രെ​യു​ള്ള അ​തി​ക്ര​മ നി​ര്‍​മാ​ര്‍​ജ​ന ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ആ​റ​ന്മു​ള യു​വ​ജ​ന സാം​സ്‌​കാ​രി​ക​ശാ​ല​യ്ക്ക് സ​മീ​പം സം​ഘ​ടി​പ്പി​ച്ച സു​ര​ക്ഷി​ത​മോ പൊ​തു ഇ​ട​ങ്ങ​ള്‍ സം​വാ​ദ പ​രി​പാ​ടി സ​മ-2022 ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​കാ​യി​രു​ന്നു അ​ദ്ദേ​ഹം.

കേ​ന്ദ്ര ഗ്രാ​മ​വി​ക​സ​ന മ​ന്ത്രാ​ല​യം എ​ന്‍​ആ​ര്‍​എ​ല്‍​എം പ​ദ്ധ​തി മു​ഖേ​ന ദേ​ശീ​യ വ്യാ​പ​ക​മാ​യി ഡി​സം​ബ​ര്‍ 23 വ​രെ വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ജെ​ന്‍​ഡ​ര്‍ കാ​മ്പ​യി​ന്‍ സം​ഘ​ടി​പ്പി​ക്കു​ന്നു.

"ലിം​ഗ​പ​ദ​വി സ​മ​ത്വ​വും ലിം​ഗാ​ധി​ഷ്ഠി​ത അ​തി​ക്ര​മ​ങ്ങ​ളും' എ​ന്ന​താ​ണ് കാ​മ്പ​യി​ന്‍റെ തീം. ​സം​വാ​ദ പ​രി​പാ​ടി​യോ​ടൊ​പ്പം ജെ​ന്‍​ഡ​ര്‍ കാ​മ്പ​യി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ഇ​ല​ന്തൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ. ​ഇ​ന്ദി​രാ​ദേ​വി നി​ര്‍​വ​ഹി​ച്ചു.

മ​ല്ല​പ്പു​ഴ​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. ഉ​ഷാ​കു​മാ​രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ കു​ടും​ബ​ശ്രീ ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ര്‍ പി.​ആ​ര്‍. അ​നു​പ വി​ഷ​യാ​വ​ത​ര​ണ​വും ഇ​ല​ന്തൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍ ജി​ജി ചെ​റി​യാ​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി. തു​ട​ര്‍​ന്ന് ന​ട​ന്ന സു​ര​ക്ഷി​ത​മോ പൊ​തു ഇ​ട​ങ്ങ​ള്‍ സം​വാ​ദ പ​രി​പാ​ടി​യി​ല്‍ സ​ദാ​മ്മ, ര​ജ​നി വ​ര​ദ​രാ​ജ​ന്‍, ശാ​ലി​നി, ഷീ​ജ ബീ​ഗം, പ്ര​ദീ​പ് നീ​ലാം​ബ​രി, അം​ബി​ക​യും വ​ത്സ​ല​യും, മാ​ലി​നി, ഉ​ഷ​കു​മാ​രി, സോ​മ​വ​ല്ലി തു​ട​ങ്ങി​യ​വ​ര്‍ അ​നു​ഭ​വ​ങ്ങ​ള്‍ പ​ങ്കു​വ​ച്ചു.

ചോ​ദ്യം ചോ​ദി​ക്കാ​നു​ള്ള ആ​ര്‍​ജ​വം, അ​തി​ക്ര​മം ന​ട​ത്തു​ന്ന​വ​രെ നോ​ട്ടം​കൊ​ണ്ട് പി​ന്തി​രി​പ്പി​ക്കാ​നു​ള്ള ധൈ​ര്യം, ആ​ത്മ​വി​ശ്വാ​സം എ​ന്നി​വ നേ​ടി​യെ​ടു​ക്കു​ക​യും വെ​ല്ലു​വി​ളി​ക​ളും ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ളും ഏ​റ്റെ​ടു​ക്കാ​നു​ള്ള ധൈ​ര്യം കാ​ണി​ക്കു​ക​യും അ​തി​ക്ര​മ​ങ്ങ​ളെ ഒ​ന്നി​ച്ച് പ്ര​തി​രോ​ധി​ക്കാ​നു​ള്ള ശേ​ഷി​യു​മാ​ണ് സ്ത്രീ​ക​ള്‍​ക്ക് ആ​വ​ശ്യ​മെ​ന്ന് പാ​ന​ല്‍ അം​ഗ​ങ്ങ​ളാ​യ ക​ട​മ്പ​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്രി​യ​ങ്ക പ്ര​താ​പ്, ജി​ല്ലാ വ​നി​താ ശി​ശു വി​ക​സ​ന ഓ​ഫീ​സ​ര്‍ പി.​എ​സ്. ത​സ്‌​നീം, സാ​മൂ​ഹ്യ​പ്ര​വ​ര്‍​ത്ത​ക​യും അ​ഭി​ഭാ​ഷ​ക​യു​മാ​യ അ​ഡ്വ. പി.​വി. വി​ജ​യ​മ്മ, സാ​ന്ത്വ​നം സു​ര​ക്ഷാ പ്രോ​ജ​ക്ട് മാ​നേ​ജ​ര്‍ വി​ജ​യ നാ​യ​ര്‍, ലീ​ഡ് സ്‌​കൂ​ള്‍ എ​ജ്യു​ക്കേ​ഷ​ന്‍ ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ര്‍ നോ​ബി​ന്‍ മ​ത്താ​യി എ​ന്നി​വ​ര്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക വി. ​പ്ര​വീ​ണ പ്രോ​ഗ്രാം മോ​ഡ​റേ​റ്റ​റാ​യി​രു​ന്നു. മ​ല്ല​പ്പു​ഴ​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ടി. ​പ്ര​ദീ​പ് കു​മാ​ര്‍, സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​രാ​യ വ​ത്സ​ലാ വാ​സു, ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ മേ​ഴ്‌​സി ശാ​മു​വ​ല്‍, വി​ക​സ​ന​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ശ്രീ​രേ​ഖ ആ​ര്‍. നാ​യ​ര്‍, സി​ഡി​എ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ഡി. ​ശ്രീ​കു​മാ​രി, സ്‌​നേ​ഹി​ത കൗ​ണ്‍​സി​ല​ര്‍ ട്രീ​സ എ​സ്. ജെ​യിം​സ്, ക​മ്യൂ​ണി​റ്റി കൗ​ണ്‍​സി​ല​ര്‍ എ​സ്. മാ​ലി​നി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.