മ​യ​ക്കു​മ​രു​ന്നു ല​ഹ​രി​ക്കെ​തി​രേ ഫു​ട്ബോ​ൾ ല​ഹ​രി​യു​മാ​യി ല​യ​ണ്‍​സ് ക്ല​ബ്

03:43 AM Nov 27, 2022 | Deepika.com
പെ​രി​ന്ത​ൽ​മ​ണ്ണ:​ മ​യ​ക്കു​മ​രു​ന്നു ല​ഹ​രി​ക്കെ​തി​രെ ഫു​ട്ബോ​ൾ ല​ഹ​രി എ​ന്ന മു​ദ്രാ​വാ​ക്യ​വു​മാ​യി പെ​രി​ന്ത​ൽ​മ​ണ്ണ ല​യ​ണ്‍​സ് ക്ല​ബും മി​നി​ർ​വ അ​ക്കാ​ഡ​മി​യും പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ ബോ​ധ​വ്ത​ര​ണം ന​ട​ത്തി. ജി​ല്ല​യി​ലെ 25 ക്ല​ബു​ക​ൾ പ​ങ്കെ​ടു​ത്തു. ല​യ​ണ്‍ നേ​താ​വും സെ​ക്ക​ൻ​ഡ് വൈ​സ് ഗ​വ​ർ​ണ​റു​മാ​യ ടോ​ണി ഏ​നോ​ക്കാ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ൻ​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ പി. ​ഷാ​ജി ആ​ദ്യ​ഗോ​ള​ടി​ച്ച് കി​ക്കോ​ഫ് ന​ട​ത്തി. മ​ല​പ്പു​റം അ​ഡീ​ഷ​ണ​ൽ സൂ​പ്ര​ണ്ട് ഓ​ഫ് പോ​ലീ​സ് എം. ​സു​കു​മാ​ര​ൻ ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു. ല​യ​ണ്‍ നേ​താ​വാ​യ സെ​ക്ക​ൻ​ഡ് വൈ​സ് ഡി​സ്ട്രി​ക്ട് ഗ​വ​ർ​ണ​ർ ജെ​യിം​സ് പോ​ൾ വ​ള​പ്പി​ല മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും മി​ന​ർ​വ അ​ക്കാ​ഡ​മി ചെ​യ​ർ​മാ​ൻ സി. ​രാ​ജേ​ഷ് വി​ഷ​യാ​വ​ത​ര​ണ​വും നി​ർ​വ​ഹി​ച്ചു.

പെ​രി​ന്ത​ൽ​മ​ണ്ണ എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ടി.​ആ​ർ രാ​ജേ​ഷ്, ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ടി. ​ജ​യ​കൃ​ഷ്ണ​ൻ സ​ന്ദേ​ശ​വും പ്ര​തി​ജ്ഞ​യും ചൊ​ല്ലി​ക്കൊ​ടു​ത്തു. പെ​രി​ന്ത​ൽ​മ​ണ്ണ ക്ല​ബ് സെ​ക്ര​ട്ട​റി ലൂ​ക്കോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പെ​രി​ന്ത​ൽ​മ​ണ്ണ മി​ന​ർ​വ അ​ക്കാ​ഡ​മി​യി​ലും മൂ​സ​ക്കു​ട്ടി മെ​മ്മോ​റി​യ​ൽ ബ​സ് സ്റ്റാ​ൻ​ഡി​ലു​മാ​യി ന​ട​ന്ന പ​രി​പാ​ടി​യി​ൽ നാ​ട്ടു​കാ​രും ജ​ന​പ്ര​തി​നി​ധി​ക​ളും മി​ന​ർ​വ അ​ക്കാ​ഡ​മി​യി​ലെ വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും പ​ങ്കെ​ടു​ത്തു. ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ഉ​ണ്ണി വ​ട​ക്കാ​ഞ്ചേ​രി, ല​യ​ണ്‍ നേ​താ​ക്ക​ളാ​യ അ​ഭി​ലാ​ഷ് ജോ​ർ​ജ്, കെ.​എം അ​നി​ൽ​കു​മാ​ർ, ബാ​ബു ദി​വാ​ക​ര​ൻ, അ​ഡ്വ. പ്ര​സാ​ദ്, ശ​ശി​കു​മാ​ർ ഗീ​താ​ഞ്ജ​ലി, കി​ഷോ​ർ മു​ട്ട​ത്ത്, ഡോ. ​കൊ​ച്ചു എ​സ്. മ​ണി, റോ​യ്, യു. ​ക​രു​ണാ​ക​ര​ൻ, നാ​രാ​യ​ണ​നു​ണ്ണി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.