മാ​ർ​ത്തോ​മ്മ​സ​ഭ വൈ​ദി​ക വാ​ർ​ഷി​ക സ​മ്മേ​ള​നം ച​ര​ൽ​ക്കു​ന്നി​ൽ

10:28 PM Nov 25, 2022 | Deepika.com
തി​രു​വ​ല്ല: മ​ല​ങ്ക​ര മാ​ർ​ത്തോ​മ്മാ സു​റി​യാ​നി സ​ഭ​യി​ലെ വൈ​ദി​ക​രു​ടെ വാ​ർ​ഷി​ക സ​മ്മേ​ള​നം 29 മു​ത​ൽ ഡി​സം​ബ​ർ ഒ​ന്നു​വ​രെ ച​ര​ൽ​ക്കു​ന്നി​ൽ ന​ട​ക്കും.
29ന് ​രാ​വി​ലെ 10ന് ​ഡോ. തി​യ​ഡോ​ഷ്യ​സ് മാ​ർ​ത്തോ​മ്മ മെ​ത്രാ​പ്പൊ​ലീ​ത്ത സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. കോ​ൺ​ഫ​റ​ൻ​സ് പ്ര​സി​ഡ​ന്‍റ് ഡോ. ​ഏ​ബ്ര​ഹാം മാ​ർ പൗ​ലോ​സ് എ​പ്പി​സ്കോ​പ്പ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സ​ഫ്ര​ഗ​ൻ മെ​ത്രാ​പ്പൊ​ലീ​ത്താ​മാ​രാ​യ ഡോ. ​യു​യാ​ക്കിം മാ​ർ കൂ​റി​ലോ​സ്, ഡോ. ​ജോ​സ​ഫ് മാ​ർ ബ​ർ​ണ​ബാ​സ്, സ​ഭ​യി​ലെ മ​റ്റ് എ​പ്പി​സ്കോ​പ്പ​മാ​രും സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത് വി​വി​ധ യോ​ഗ​ങ്ങ​ളി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
ശ്വാ​സം മു​ട്ടു​ന്ന ലോ​കം, അ​ജ​പാ​ല​ന ശു​ശ്രൂ​ഷ​യി​ലെ വെ​ല്ലു​വി​ളി​ക​ൾ എ​ന്ന മു​ഖ്യ​ചി​ന്താ​വി​ഷ​യം അ​ടി​സ്ഥാ​ന​മാ​ക്കി ഡോ. ​യേ​ശു​ദാ​സ് അ​ത്യാ​ൽ, റ​വ.​ഡോ. കെ.​സി. വ​ർ​ഗീ​സ്, റ​വ. ജേ​ക്ക​ബ് പി. ​തോ​മ​സ്, റ​വ. അ​ല​ക്സ് എ. ​മൈ​ല​ച്ച​ൽ, റ​വ. ജേ​ക്ക​ബ് കെ. ​ശാ​മു​വേ​ൽ, റ​വ.​ഡോ. ജോ​സ​ഫ് ഡാ​നി​യേ​ൽ, റ​വ. സാം ​ടി. കോ​ശി, സി.​എ. സാ​ബു ജോ​ൺ, ഡോ. ​സോ​ണി​യാ ജോ​ർ​ജ്, ബ്ല​സ​ൻ എം. ​വ​ർ​ഗീ​സ് എ​ന്നി​വ​ർ ക്ലാ​സു​ക​ൾ ന​യി​ക്കും. ഡി​സം​ബ​ർ ഒ​ന്നി​നു രാ​വി​ലെ 7.30ന് ​ഡോ. ജോ​സ​ഫ് മാ​ർ ബ​ർ​ണ​ബാ​സ് സ​ഫ്ര​ഗ​ൻ മെ​ത്രാ​പ്പൊ​ലീ​ത്ത​യു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന. ഡോ. ​തി​യ​ഡോ​ഷ്യ​സ് മാ​ർ​ത്തോ​മ്മ മെ​ത്രാ​പ്പൊ​ലീ​ത്താ​യു​ടെ സ​ന്ദേ​ശ​ത്തോ​ടെ സ​മ്മേ​ള​നം സ​മാ​പി​ക്കും.
മാ​ർ​ത്താ​മ്മ സ​ഭ​യി​ലെ 1100 വൈ​ദി​ക​ർ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കും. സ​ഭാ സെ​ക്ര​ട്ട​റി സി.​വി. സൈ​മ​ൺ, ക​ൺ​വീ​ന​ർ റ​വ. ജോ​ൺ​സ​ൻ സി. ​ജേ​ക്ക​ബ്, ട്ര​ഷ​റ​ർ റ​വ. ഡോ. ​സ​ജു മാ​ത്യു എ​ന്നി​വ​രു​ടെ നേ​ത്യ​ത്വ​ത്തി​ലു​ള​ള 17 അം​ഗ ക​മ്മി​റ്റി സ​മ്മേ​ള​ന​ക്ര​മീ​ക​ര​ണ​ത്തി​ന് നേ​തൃ​ത്വം ‌ വ​ഹി​ക്കും.