ഗു​ണ്ടാ​നി​യ​മ പ്ര​കാ​രം നാ​ടു​ക​ട​ത്തി

12:06 AM Nov 25, 2022 | Deepika.com
നി​ല​ന്പൂ​ർ: ഗു​ണ്ടാ നി​യ​മ​പ്ര​കാ​രം നാ​ടു​ക​ട​ത്തി. മ​ന്പാ​ട് പു​ളി​ക്ക​ലോ​ടി​യി​ലെ പ​ള്ളി​ക്ക​ണ്ടി മു​ഹ​മ്മ​ദി(​ചെ​ന്പ​ൻ നാ​ണി-60) നെ​യാ​ണ് കെഎ​പി​എ നി​യ​മ പ്ര​കാ​രം മ​ല​പ്പു​റം ജി​ല്ല​യി​ലേ​ക്ക് പ്ര​വേ​ശ​ന വി​ല​ക്കേ​ർ​പ്പെ​ടു​ത്തി നാ​ടു​ക​ട​ത്തി​യ​ത്. ഇ​തുസം​ബ​ന്ധി​ച്ചു​ള്ള ഉ​ത്ത​ര​വ് ക​ഴി​ഞ്ഞ ദി​വ​സം ചെ​ന്പ​ൻ നാ​ണി​യു​ടെ വീ​ട്ടി​ലെ​ത്തി നി​ല​ന്പൂ​ർ പോ​ലീ​സ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ വി. ​വി​ജ​യ​രാ​ജ​ൻ ന​ട​പ്പാ​ക്കി. ന​വം​ബ​ർ 24 മു​ത​ൽ ഒ​രു വ​ർ​ഷ​ത്തേ​ക്കാ​ണ് ഇ​യാ​ൾ​ക്കു മ​ല​പ്പു​റം ജി​ല്ല​യി​ലേ​ക്ക് വി​ല​ക്കു​ള്ള​താ​യി ആ​ഭ്യ​ന്ത​ര​വ​കു​പ്പി​ൽ നി​ന്നു​ള്ള ഉ​ത്ത​ര​വി​റ​ങ്ങി​യ​ത്. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി.
ഇ​യാ​ൾ നി​ര​വ​ധി ത​വ​ണ മ​യ​ക്കു​മ​രു​ന്നു വി​ൽ​പ്പ​ന ന​ട​ത്തി​യ കേ​സി​ലും മോ​ഷ​ണ കേ​സി​ലും പി​ടി​യി​ലാ​യി ജ​യി​ൽ​വാ​സം അ​നു​ഭ​വി​ച്ചി​ട്ടു​ണ്ട്. ക​ഞ്ചാ​വ് കേ​സി​ൽ പി​ടി​യി​ലാ​യി ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ കേ​സ് കോ​ട​തി​ക​ളി​ൽ വി​ചാ​ര​ണ​യി​ലാ​ണ്.