അങ്ങാടിപ്പുറം: കേന്ദ്ര,സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നടപടികൾക്കെതിരെയുള്ള പ്രക്ഷോഭങ്ങളുടെ പ്രചാരണാർഥം അങ്ങാടിപ്പുറം ബ്ലോക്ക് കോണ്ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വാഹനപ്രചാരണ ജാഥ നടത്താൻ ബ്ലോക്ക് കമ്മിറ്റി യോഗം തീരുമാനിച്ചു. ഡിസംബർ രണ്ടിനു മുർക്കനാട് പഞ്ചായത്തിലെ പൊട്ടികുഴിയിൽ നിന്നാരംഭിച്ച് മൂന്നിനു വൈകുന്നേരം അങ്ങാടിപ്പുറം പഞ്ചായത്തിലെ ചേങ്ങോട് ജാഥ സമാപിക്കും.
എ.പി അനിൽകുമാർ എംഎൽഎ, ഡിസിസി പ്രസിഡന്റ് വി.എസ് ജോയ്, ആര്യാടൻ ഷൗക്കത്ത്, ആലിപ്പറ്റ ജമീല, പി.ടി.അജയ്മോഹൻ തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ ഉദ്ഘാടന, സമാപന സമ്മേളനങ്ങൾ ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് കമ്മിറ്റി യോഗത്തിൽ പ്രസിഡന്റ് കെ.എസ് അനിഷ് അധ്യക്ഷത വഹിച്ചു. രാജേഷ് നങ്ങാണിയ, പി. ഷഹർബാൻ, കെ.ടി ജബ്ബാർ, രഘുനാഥ്, കൃഷ്ണദാസ്, ചോയിക്കുട്ടി തുടങ്ങിയവർ പ്രസംഗിച്ചു.
വാഹനജാഥ ഡിസംബറിൽ
12:06 AM Nov 25, 2022 | Deepika.com