ഇ​ൻ​ഷ്വ​റ​ൻ​സ് ഏ​ജ​ന്‍റു​മാ​രെ അ​വ​ഗ​ണി​ക്കു​ന്ന​താ​യി പ​രാ​തി

10:16 PM Nov 24, 2022 | Deepika.com
പ​ത്ത​നം​തി​ട്ട: ഇ​ൻ​ഷ്വ​റ​ൻ​സ് ഏ​ജ​ന്‍റു​മാ​രാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഭാ​ര​ത​ത്തി​ലെ നാ​ൽ​പ​ത് ല​ക്ഷ​ത്തി​ല​ധി​കം വ​രു​ന്ന ആ​ളു​ക​ളു​ടെ ക​മ്മീ​ഷ​ന് വെ​ട്ടി കു​റ​യ്ക്കു​ന്ന ഐ​ആ​ർ​ഡി​എ​യു​ടെ പു​തി​യ നീ​ക്ക​ത്തി​നെ​തി​രേ, പ്ര​ധാ​ന​മ​ന്ത്രി​ക്ക് ഒ​രു ല​ക്ഷം ക​ത്തു​ക​ൾ അ​യ​ക്കു​ക എ​ന്ന സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​ൾ ഇ​ന്ത്യ ജ​ന​റ​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് ഏ​ജ​ൻ​സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ത്ത​നം​തി​ട്ട ഹെ​ഡ് പോ​സ്റ്റ് ഓ​ഫീ​സി​നു മു​ന്നി​ൽ നി​ന്നു പ്ര​ധാ​ന​മ​ന്ത്രി​ക്ക് ക​ത്തു​ക​ൾ പോ​സ്റ്റ് ചെ​യ്തു.
ഹെ​ഡ് പോ​സ്റ്റ്‌ ഓ​ഫീ​സി​നു മു​ന്നി​ൽ ന​ട​ന്ന സ​മ​രം ആ​ൾ ഇ​ന്ത്യ ജ​ന​റ​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് ഏ​ജ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍റെ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റും ഓ​ൾ ഇ​ന്ത്യ കോ​ർ​ഡി​നേ​റ്റ​റു​മാ​യ സ​തീ​ഷ് ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​ബി. സു​രേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സം​സ്ഥാ​ന ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി പ്ര​ഭാ​കു​മാ​രി, സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം റെ​ജി അ​ല​ക്സാ​ണ്ട​ർ, ജെ​റി സാം ​മാ​ത്യു, പ്രേം ​കു​മാ​ർ, പി.​കെ. ജ​യ​പ്ര​കാ​ശ്, ബി​ജു ഫി​ലി​പ്പ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.