മഞ്ചേരി: നിലന്പൂർ സബ് റീജിണൽ ട്രാൻസ്പോർട് ഓഫീസിൽ നിന്നും അയച്ച ഡ്രൈവിംഗ് ലൈസൻസ് കാണാതായി.ഉടമക്ക് നൽകിയതായി പോസ്റ്റുമാൻ. എന്നാൽ തനിക്ക് ലഭിച്ചിട്ടില്ലെന്ന് ഉടമ. ലൈസൻസ് ഉടമ 2021 മാർച്ച് 27ന് ലൈസൻസ് കൈപ്പറ്റി ഒപ്പിട്ട് നൽകിയതായി പോസ്റ്റുമാൻ പറയുന്നു. എന്നാൽ ഒപ്പ് വ്യാജമാണെന്നും ഇതുമൂലം തനിക്ക് സാന്പത്തിക മാനസിക പ്രയാസങ്ങൾ ഉണ്ടായെന്നും കാണിച്ച് ഉടമ പോസ്റ്റുമാനെതിരെ കേസു കൊടുത്തു.
കരുളായി പോസ്റ്റ് ഓഫീസിലെ പോസ്റ്റുമാനായ രവീന്ദ്രൻ മഞ്ചേരി ജില്ലാ സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യത്തിനായി ഹർജി നൽകി. ഇതിൽ പൂക്കോട്ടുംപാടം പോലീസ് നൽകിയ റിപ്പോർട്ടിലാണ് അന്വേഷണത്തിന് കൂടുതൽ സമയം വേണമെന്ന ആവശ്യം. ഏതായാലും പോസ്റ്റുമാന്റെ മുൻകൂർ ജാമ്യാപേക്ഷ ജില്ലാ ജഡ്ജി എസ്.മുരളീകൃഷ്ണ ഹർജി തള്ളി.
തപാലിലയച്ച ലൈസൻസ് കാണാനില്ല: അന്വേഷിക്കാൻ സമയം വേണമെന്ന് പോലീസ്
12:08 AM Nov 23, 2022 | Deepika.com