നിലന്പൂർ: ഇടതു സർക്കാരിന്റെ വഞ്ചനക്കെതിരെ കോ-ഓപ്പറേറ്റീവ് എംപ്ലോയിസ് ഓർഗനൈസേഷൻ (സിഇഒ) നിലന്പൂർ താലൂക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ നിലന്പൂർ അസിസ്റ്റന്റ് രജിസ്ട്രാർ ഓഫീസിലേക്ക് നീതി സമരം സംഘടിപ്പിച്ചു. സമരത്തിന്റെ ഭാഗമായി മാർച്ചും സംഘടിപ്പിച്ചു. പെൻഷൻ ഇൻസെന്റീവ് കുടിശിക ഉടൻ വിതരണം നടത്തുക, ജീവനക്കാരുടെ ഡിഎ കുടിശിക അനുവദിക്കുക, സഹകരണ റിസ്ക് ഫണ്ടിന്റെ പേരിൽ സാധാരണക്കാരായ ഇടപാടുകാരെ കൊള്ളയടിക്കുന്ന നിലപാടുകൾ ഉപേക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് സമരം സംഘടിപ്പിച്ചത്.
മുസ്ലീം ലീഗ് നിലന്പൂർ നിയോജക മണ്ഡലം പ്രസിഡന്റ് സി.എച്ച.്ഇഖ്ബാൽ ഉദ്ഘാടനം ചെയ്തു. സി.ഇ.ഒ. താലൂക്ക് പ്രസിഡന്റ് ജാഫർ പുത്തൻപീടിക അധ്യക്ഷത വഹിച്ചു. എസ്ടിയു സംസ്ഥാന നേതാവ് കെ.ടി. കുഞ്ഞൻ, മുസ്തഫ കാളികാവ്, മുജീബ് കരുളായി എന്നിവർ പ്രസംഗിച്ചു. കെ.പി.റമീസ്, റിയാസ് വഴിക്കടവ്, അബ്ബാസ് മൂത്തേടം, റാഫീയ എരുമമുണ്ട, റിയാസ് കരുവാരകുണ്ട്, ഉമ്മർ കാളികാവ് എന്നിവർ മാർച്ചിന് നേതൃത്വം നൽകി.
സർക്കാർ വഞ്ചനയ്ക്കെതിരേ നീതിസമരം
12:08 AM Nov 23, 2022 | Deepika.com