വടുവൻചാൽ: പട്ടികവർഗ വിഭാഗത്തിൽപ്പെട്ട മധ്യവയസ്കനെ സ്വകാര്യ തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പാടിവയൽ വരിപ്ര കോളനിയിലെ അപ്പുവാണ്(45) മരിച്ചത്. പാടിവയലിലെ സ്വകാര്യ കാപ്പിത്തോട്ടത്തിൽ ഇന്നലെ രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.
രണ്ടു ദിവസമായി അപ്പുവിനെ കാണാനില്ലായിരുന്നു. പരേതരായ കറപ്പൻ-കെന്പി ദന്പതികളുടെ മകനാണ്. സഹോദരങ്ങൾ: കരിന്പി, ചുങ്കി. മേപ്പാടി പോലീസ് തുടർനടപടികൾ സ്വീകരിച്ചു.
മധ്യവയസ്കൻ സ്വകാര്യ തോട്ടത്തിൽ മരിച്ച നിലയിൽ
10:35 PM Nov 22, 2022 | Deepika.com