മദ്യക്കടത്ത്; യുവാവ് പിടിയിൽ
12:17 AM Nov 22, 2022 | Deepika.com
കരുവാരകുണ്ട്: കാറിൽ മദ്യം കടത്തിയ യുവാവ് എക്സൈസ് സംഘത്തിന്റെ പിടിയിലായി. കീഴാറ്റൂർ സ്വദേശി മാക്കാടൻ ജയപ്രകാശിനെയാണ് കരുവാരക്കുണ്ട് കുട്ടത്തിയിൽ വച്ച് കാളികാവ് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ടി.ഷിജുമോനും സംഘവും അറസ്റ്റ് ചെയ്തത്. 200 കുപ്പികളിലായി നൂറു ലിറ്റർ മദ്യമാണ് ഇയാളിൽ നിന്നുകണ്ടെടുത്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ എക്സൈസ് സംഘം കുട്ടത്തിയിൽ പരിശോധന നടത്തിയപ്പോഴാണ് സംഭവം. പോണ്ടിച്ചേരിയിൽ നിന്നെത്തിച്ച മദ്യം ചില്ലറ വിൽപ്പനക്കാർക്ക് നൽകാൻ കൊണ്ടുവരികയായിരുന്നു പ്രതിയെന്നു എക്സൈസ് സംഘം പറഞ്ഞു.