നിലന്പൂർ: എരഞ്ഞിമങ്ങാട് ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ മിനി വേൾഡ് കപ്പ് മത്സരം സംഘടിപ്പിച്ചു. അധ്യാപകരും വിദ്യാർഥികളും വിവിധ ടീമുകളുടെ ജഴ്സിയണിഞ്ഞ് ആവേശപോരാട്ടം നടത്തി.
ഒരു ടീമിൽ രണ്ടു പേരുൾപ്പെടുന്ന രീതിയിൽ നാലു മിനിറ്റ് നീണ്ടുനിൽക്കുന്ന നോക്കൗട്ട് മത്സരങ്ങളാണ് സംഘടിപ്പിച്ചത്. മുപ്പത്തിരണ്ടു ടീമുകളിൽ നിന്നു വിജയിച്ച ടീം ഫൈനലിൽ ഇന്ത്യൻ ടീമിനോട് മാറ്റുരച്ചു. പിടിഎ പ്രസിഡന്റ് ഹാരിസ് ആട്ടീരി ഉദ്ഘാടനം ചെയ്തു.
പ്രധാനാധ്യാപിക സോണി ഏബ്രഹാം, ഉവൈസ് പൂക്കോടൻ എന്നിവർ പ്രസംഗിച്ചു. പി.സി വിനോജ്, സജേഷ് ആനപ്പാൻ, മുഹമ്മദ് ഷാഫി, പ്രേംനവാസ്, റഫീക്ക് അമീൻ, സ്റ്റീഫൻ ചാണ്ടി, വി.പി സാജു തുടങ്ങിയവർ നേതൃത്വം നൽകി.
മിനി ലോകകപ്പ് മത്സരം സംഘടിപ്പിച്ചു
12:16 AM Nov 22, 2022 | Deepika.com