മാള: കർണാടകയിലെ ബെൽഗാവിൽ നടന്ന 25-ാമത് ദേശീയ സബ് ജൂണിയർ സെപക് താക്രോ ചാന്പ്യൻഷിപ്പിൽ പഴൂക്കര സെന്റ് ജോസഫ്സ് ഇംഗ്ലീഷ് മീഡിയം സ്കൂളിന് അഭിമാനാർഹമായ നേട്ടം. ഗുജറാത്തിനെ തോൽപ്പിച്ച് കേരളം സ്വർണം നേടി. 2-0 എന്ന സ്കോറിനായിരുന്നു കേരളത്തിന്റെ വിജയം. ടീം ഇനത്തിൽ കേരളം വെള്ളി മെഡൽ നേടി. മണിപ്പൂരിനോട് 1-2 തോൽവിയായിരുന്നു.
പഴൂക്കര സ്കൂളിലെ ഐശ്വര്യ ജോയ് കേരള ടീം കാപ്റ്റനായിരുന്നു. അന്ന മരിയ ബാബു, അനറ്റ് ഷാജു എന്നിവർ കേരള ടീമിൽ അംഗങ്ങളുമായിരുന്നു. സബ് ജൂണിയർ സെപക് താക്രോ സംസ്ഥാന ചാന്പ്യൻഷിപ്പിൽ പഴൂക്കര സ്കൂളാണ് ഈ വർഷത്തെ ജേതാക്കൾ. കഴിഞ്ഞ വർഷം രാജസ്ഥാനിൽ നടന്ന ദേശീയ ചാന്പ്യൻഷിപ്പിലും സ്കൂളിലെ വിദ്യാർഥികൾ കേരള ടീമിൽ അംഗമായി പങ്കെടുത്തിരുന്നു.
ദേശീയ സെപക് താക്രോയിൽ പഴൂക്കര സ്കൂളിന് അഭിനന്ദനാർഹമായ നേട്ടം
01:07 AM Oct 08, 2022 | Deepika.com