ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജിലെ സാമൂഹികസേവന സംഘടനയായ തവനിഷും ഇരിങ്ങാലക്കുട ജനമൈത്രി പോലീസും കൈകോർത്ത് ആരംഭിച്ച പരിപാടിയാണ് ബെനെവലൻസ്.
സേവനങ്ങൾ കൈമാറുന്നതിനുവേണ്ടി ഒരു ദിവസത്തെ യാത്ര. പരിപാടിയുടെ ആദ്യയാത്ര ഇരിങ്ങാലക്കുടയിൽ നിന്നും ആരംഭിച്ച് തൃശൂർ മാനസിക ആരോഗ്യകേന്ദ്രം, തൃശൂർ റൗണ്ട്, കനകമല സാൻജോ ഭവൻ, പോട്ട മഡോണ സ്കൂൾ എന്നിവിടങ്ങളിൽ സഹായം കൈമാറി.
ക്രൈസ്റ്റ് കോളജ് പ്രിൻസിപ്പൽ ഫാ. ജോളി ആൻഡ്രൂസ് ഉദ്ഘാടനം നിർവഹിച്ചു. ഇരിങ്ങാലക്കുട സർക്കിൾ ഇൻസ്പെക്ടർ അനീഷ് കരീം ഫ്ളാഗ് ഓഫ് നിർവഹിച്ചു. തവനിഷ് വളണ്ടിയർ മോഹനലക്ഷ്മി, തവനിഷ് സ്റ്റാഫ് കോ ഓർഡിനേറ്റർ അസിസ്റ്റന്റ് പ്രഫ. മുവിഷ് മുരളി, അസിസ്റ്റന്റ് പ്രഫ. റീജ യൂജിൻ, ഡോ. രേഖ (തൃശൂർ ഗവ. മെന്റൽ ഹോസ്പിറ്റൽ), മദർ സുപ്പീരിയർ അനീഷ (ശാന്തി സദൻ), സുപ്പീരിയർ ജെസ്ന (സാൻജോ ഭവൻ), സിസ്റ്റർ ഫ്ലവർ (മഡോണ സ്പെഷൽ സ്കൂൾ) എന്നിവർ ആശംസ അർപ്പിച്ചു.
തവനിഷിന്റെ ബെനെവലൻസ് സേവനത്തിന്റെ അനുകരണീയ മാതൃക
01:06 AM Oct 08, 2022 | Deepika.com