എടക്കര: ലഹരിക്കെതിരേ ഫുട്ബോൾ ലഹരി എന്ന ആശയത്തിൽ പോത്തുകൽ ഗ്രാമപഞ്ചായത്തിലെ വിവിധ ആദിവാസി ഉൗരുകളിലെ ടീമുകളെ പങ്കെടുപ്പിച്ചുകൊണ്ട് നിലന്പൂർ ജനമൈത്രി എക്സൈസിന്റെ നേതൃത്വത്തിൽ മത്സരം സംഘടിപ്പിച്ചു. മുണ്ടേരി പഞ്ചായത്ത് മൈതാനത്ത് നടത്തിയ മത്സരങ്ങളിൽ കവളപ്പാറ, നാരങ്ങാപൊയിൽ, അപ്പൻകാപ്പ്, ചേന്നൻപൊട്ടി എന്നീ ഉൗരുകളിൽ നിന്നുള്ള ടീമുകൾ പങ്കെടുത്തു. ഫൈനലിൽ ചേന്നൻപൊട്ടി ടീമിനെ പരാജയപ്പെടുത്തി റൈസിങ് സ്റ്റാർ നാരങ്ങാപൊയിൽ വിജയികളായി. സമാപന ചടങ്ങ് നിലന്പൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പുഷ്പവല്ലി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാജി ജോണ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പാത്തുമ്മ ഇസ്മായിൽ, ബ്ലോക്ക് അംഗം മറിയാമ്മ ജോർജ്, പഞ്ചായത്ത് അംഗങ്ങളായ കെ. സറഫുന്നിസ, പി.എൻ. കവിത, എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ആർ.പി. മിഥിൻ ലാൽ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് അനീഷ്കുമാർ പുത്തില്ലൻ എന്നിവർ സംസാരിച്ചു.
പ്രിവന്റീവ് ഓഫീസർ പി.വി.സുഭാഷ് ലഹരിക്കെതിരെ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് മുണ്ടേരി ടൗണിലേക്ക് നടത്തിയ ലഹരി വിരുദ്ധ റാലിയിൽ നൂറോളം പേർ പങ്കെടുത്തു. പങ്കെടുത്ത എല്ലാവർക്കും മെഡലുകളും സമ്മാനങ്ങളും വിതരണം ചെയ്തു. പ്രവർത്തനങ്ങൾക്ക് കെ.പ്രദീപ്, സിവിൽ എക്സൈസ് ഓഫീസർമാരായ കെ.പി.സാജിദ്, സി.സുഭാഷ്, എം.ജംഷിദ് എന്നിവർ നേതൃത്വം നൽകി.
ലഹരിക്കെതിരേ ഫുട്ബോൾ ലഹരിയുമായി ജനമൈത്രി എക്സൈസ്
12:02 AM Oct 08, 2022 | Deepika.com