മ​ങ്ക​ട ഉ​പ​ജി​ല്ലാ നെ​റ്റ്ബോ​ൾ: പ​രി​യാ​പു​രം സെ​ന്‍റ് മേ​രീ​സ് സ്കൂ​ളി​നു ഇ​ര​ട്ട​ക്കി​രീ​ടം

12:01 AM Oct 08, 2022 | Deepika.com
അ​ങ്ങാ​ടി​പ്പു​റം: സ്കൂ​ൾ ഗെ​യിം​സി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന മ​ങ്ക​ട ഉ​പ​ജി​ല്ലാ നെ​റ്റ് ബോ​ൾ ചാം​പ്യ​ൻ​ഷി​പ്പി​ൽ ആ​ണ്‍, പെ​ണ്‍ വി​ഭാ​ഗ​ങ്ങ​ളി​ൽ പ​രി​യാ​പു​രം സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ കി​രീ​ടം ചൂ​ടി.​ആ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ലും (സ്കോ​ർ: 9-2) പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ലും (സ്കോ​ർ: 4-1) ക​ടു​ങ്ങ​പു​രം ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​നെ ഫൈ​ന​ലി​ൽ തോ​ൽ​പി​ച്ചാ​ണ് പ​രി​യാ​പു​രം ജേ​താ​ക്ക​ളാ​യ​ത്.
സ​മാ​പ​ന യോ​ഗ​ത്തി​ൽ കാ​യി​കാ​ധ്യാ​പ​ക​രാ​യ കെ.​എ​സ്.​സി​ബി, ജ​സ്റ്റി​ൻ ജോ​സ്, വി.​സ​ജാ​ദ് സാ​ഹി​ർ, അ​ഖി​ൽ ആന്‍റ​ണി, അ​ഖി​ൽ സേ​വ്യ​ർ, അ​ശ്വി​ൻ, ഉ​പ​ജി​ല്ലാ കാ​യി​ക വി​ഭാ​ഗം സെ​ക്ര​ട്ട​റി വി.​എം.​ഹം​സ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.