ഡോക്ടർമാരെ മർദിച്ച സംഭവത്തിൽ പോലീസിൽ പരാതി നൽകി
12:01 AM Oct 08, 2022 | Deepika.com
പെരിന്തൽമണ്ണ: അലനെല്ലൂർ സ്കൈ ഹെൽത്ത് കെയർ പൊളി ക്ലിനിക്കിലെ ഡോക്ടർമാരായ ഷൈജു മോൻ, മൻസൂർ എന്നിവരെ കഴിഞ്ഞ ചൊവ്വാഴ്ച ഏതാനും സാമൂഹികവിരുദ്ധർ ക്രൂരമായി മർദിക്കുകയും ക്ലിനിക്കിലെ ഉപകരണങ്ങൾ നശിപ്പിക്കുകയും ചെയ്ത സംഭവത്തിൽ നാട്ടുകൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പ്രസിഡന്റ് ഡോ.മുഹമ്മദ് അബ്ദുൽ നാസർ, സെക്രട്ടറി ഡോ.അബ്ദുൽ ജലിൽ, ആക്ട് ഫോഴ്സ് ചെയർമാൻ ഡോ.കെ.എ.സീതി എന്നിവർ ക്ലിനിക്ക് സന്ദർശിച്ചു. കുറ്റവാളികൾക്കെതിരെ ആശുപത്രി സംരക്ഷണ നിയമപ്രകാരം കേസ് എടുക്കണമെന്നുംപ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. സമരപരിപാടികൾ ആരംഭിക്കുമെന്ന് പെരിന്തൽമണ്ണ ഐഎംഎ ഭാരവാഹികൾ അറിയിച്ചു.