ഗൃഹനാഥൻ കുളത്തിൽ മുങ്ങിമരിച്ചു
11:10 PM Oct 07, 2022 | Deepika.com
കൊടകര: വീടിനു സമീപം കുളത്തിൽ കുളിക്കാനിറങ്ങിയ വയോധികൻ മുങ്ങി മരിച്ചു. അവിട്ടപ്പിള്ളി കൊളത്തൂക്കാരൻ വീട്ടിൽ വേലായുധനാണ്(69) മരിച്ചത്. വ്യാഴാഴ്ച രാത്രി എട്ടോടെയാണ് സംഭവം. ഉടൻ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വെള്ളിക്കുളങ്ങര പോലിസ് മേൽനടപടി സ്വീകരിച്ചു. സംസ്കാരം ഇന്നു രാവിലെ 10ന് വീട്ടുവളപ്പിൽ.