പത്തനംതിട്ട: അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സമ്മേളനം 10, 11,12 തീയതികളിൽ കോഴഞ്ചേരിയിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
10ന് പൊതുസമ്മേളനം കോഴഞ്ചേരിയിലും 11,12 തീയതികളിൽ പ്രതിനിധി അമ്മേളനം ചരൽക്കുന്നിലുമാണ നടക്കുന്നത്.10ന് വൈകുന്നേരം നാലിന് കോഴഞ്ചേരി വണ്ടിപ്പേട്ടയിൽ നടക്കുന്ന പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറി സി.എസ്. സുജാത ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ലസിത നായർ അധ്യക്ഷത വഹിക്കും. 11ന് രാവിലെ 10ന് ചരൽക്കുന്നിൽ നടക്കുന്ന പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് സൂസൻ കോടി ഉദ്ഘാടനം ചെയ്യും. ദേശീയ ജോയിന്റ് സെക്രട്ടറി എൻ. സുകന്യ സംഘടന റിപ്പോർട്ടും ജില്ലാ സെക്രട്ടറി കോമളം അനിരുദ്ധൻ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിക്കും. പി.കെ. ശ്രീമതി, കെ.എസ്. സലീഖ, ഇ. പത്മാവതി, രമാ മോഹൻ എന്നിവർ പങ്കെടുക്കും.
സ്വാഗതസംഘം ചെയർമാൻ ടി.വി. സ്റ്റാലിൻ പതാക ഉയർത്തും. 278 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. ജില്ലാ സെക്രട്ടറി കോമളം അനിരുദ്ധൻ, പ്രസിഡന്റ് ലസിത നായർ, എസ്. നിർമലാദേവി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
ജനാധിപത്യ മഹിളാ അസോസിയേഷൻ സമ്മേളനം
10:26 PM Oct 07, 2022 | Deepika.com