പത്തനംതിട്ട: റാന്നി വൈക്കം മണികണ്ഠൻ ആൽത്തറ കേന്ദ്രമാക്കി അയ്യപ്പ ധർമ സേവാസമിതിയുടെ നേതൃത്വത്തിൽ വിവിധ ഹൈന്ദവ സംഘടനകളുടെ സഹകരണത്തോടെ നവംബർ 17 മുതൽ പ്രഥമ അയ്യപ്പഭാഗവത സമീക്ഷ മഹാസത്രം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. ഡിസംബർ 27ന് പ്രസാദ വിതരണത്തോടെ മഹാ സത്രം സമാപിക്കും.
ഡിസംബർ 15 മുതൽ 27 വരെയുള്ള ദിവസങ്ങളിലായാണ് അയ്യപ്പ ഭാഗവത സത്രത്തിന്റെ മുഖ്യ ചടങ്ങുകൾ. സത്രവേദിയിൽ പ്രതിഷ്ഠിക്കാനുള്ള അയ്യപ്പവിഗ്രഹവും ധർമ പതാകയും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ഡിസംബർ എട്ടിന് ഗുരുവായൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നിന്ന് ആരംഭിക്കും.
പുണ്യഗ്രന്ഥവും വഹിച്ചുകൊണ്ടുള്ള രഥ ഘോഷയാത്ര ഡിസംബർ 14ന് അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നിന്നാരംഭിക്കും.
ഡിസംബർ 15ന് മൂന്നിന് ഘോഷയാത്രകൾ റാന്നിയിൽ സംഗമിച്ച് മഹാഘോഷയാത്രയായി യജ്ഞവേദിയിലേക്ക് എത്തിച്ചേരും സംഘാടകസമിതി ഭാരവാഹികളായ എസ്. അജിത്ത് കുമാർ, പ്രസാദ് കുഴിക്കാല, ഗോപൻ ചെന്നിത്തല, ശ്രീജിത്ത് അയിരൂർ, പി. മോഹനചന്ദ്രൻ, രാധാകൃഷ്ണൻ നായർ പെരുമ്പെട്ടി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
അയ്യപ്പ ഭാഗവത സമീക്ഷ മഹാസത്രം നവംബർ 17 മുതൽ
10:23 PM Oct 07, 2022 | Deepika.com