റാന്നി: വലിയകാവ് വന സംരക്ഷണ സമിതിയുടെയും എബനേസർ ഹയർ സെക്കൻഡറി സ്കൂൾ സ്റ്റുഡൻസ് ഫോറസ്ട്രി ക്ലബിന്റെയും സംയുക്താഭിമുഖ്യത്തിൽ വനം, വന്യജീവി വരാഘോഷം സംഘടിപ്പിച്ചു.
വാരാഘോഷങ്ങൾ അങ്ങാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എസ്. സതീഷ് കുമാർ ഉദ്ഘാടനം ചെയ്തു. വന സംരക്ഷണ സമിതി പ്രസിഡന്റ് രാജേഷ് കാവുംമണ്ണിൽ അധ്യക്ഷത വഹിച്ചു.
കരകുളം ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ച് ഓഫീസർ റോബിൻ മാർട്ടിൻ ക്ലാസെടുത്തു.
സ്കൂൾ ഹെഡ്മാസ്റ്റർ കെ.സി. സിബിച്ചൻ, എം.എം. ശ്രീനാഥ്, ബിൻസി മാത്യൂസ്, എം.ജി. സനിൽകുമാർ, വിദ്യാകുമാരി, എസ്. രാജേഷ് കുമാർ, സി. സോജൻ ലാൽ, ആർ. രാജീവ് എന്നിവർ പ്രസംഗിച്ചു.
കുട്ടികൾക്കായി നടത്തിയ ചിത്രരചന യുപി വിഭാഗം മത്സരത്തിൽ എയ്ഞ്ചൽ എൽമ തോമസ് ഒന്നാം സ്ഥാനവും അനന്യ അന്ന അനു രണ്ടാം സ്ഥാനവും നേടി. ഹൈസ്കൂൾ വിഭാഗത്തിൽ ജിസ മാത്യു ഒന്നാം സ്ഥാനവും അനന്ദു സതീഷ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
വന സംരക്ഷണ സമിതി നേതൃത്വത്തിൽ കുട്ടികൾക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.
വനം വന്യജീവി വാരാഘോഷം
10:23 PM Oct 07, 2022 | Deepika.com