പന്തളം: മാവേലിക്കര രൂപതയിലെ ചേതന ഇന്റഗ്രേറ്റഡ് ഡവലപ്മെന്റ് സൊസൈറ്റി കറ്റാനം റീജിയണിലെ പൂഴിക്കാട് യൂണിറ്റ് ഉദ്ഘാടനം ഇന്നു നടക്കും. ഇതോടനുബന്ധിച്ച് പൂഴിക്കാട് സെന്റ് സ്റ്റീഫന്‍സ് മലങ്കര കത്തോലിക്കാ പള്ളിയില്‍ ഉച്ചകഴിഞ്ഞ് മൂന്നിനു നടക്കുന്ന യോഗത്തില്‍ ചേതന വനിതാ സ്വയം സഹായ സംഘങ്ങള്‍ക്കുള്ള സ്വംതൊഴില് പരിശീലനവും പശുക്കിടാവിനെ വിതരണവും ആശാ കിരണം കാന്‍സര്‍ രോഗികള്‍ക്കായുള്ള കേശദാനവും നടക്കും.
സമ്മേളനം ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യും.
ഫാ. മാത്യു വലിയപറമ്പില്‍ അധ്യക്ഷത വഹിക്കും. ചേതന ഡയറക്ടര്‍ ഫാ. ഫ്രാന്‍സിസ് പ്ലാവറകുന്നില് ആമുഖപ്രസംഗം നടത്തും. നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് രാധാകൃഷ്ണന് ഉണ്ണിത്താന്, ബിന്സണ് ജോണ്‍, സഞ്ജു ദാനിയേല്‍, കുഞ്ഞുമോള്‍ രാജു, ഡെയ്സി തോമസ്, ഷൈനി ആന്‍ഡ്രൂസ്, അനി ജോണ്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.
ഏകദിന
സെമിനാര്‍
പത്തനംതിട്ട: കയര്‍ ഭൂവസ്ത്ര വിതാന പദ്ധതി 2022-23 പ്രചാരണത്തിനായി ഇലന്തൂര്‍ ബ്ലോക്കില്‍ 15ന് രാവിലെ 10ന് ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ സെമിനാര്‍ നടത്തുമെന്ന് പ്രോജക്ട് ഓഫീസര്‍ അറിയിച്ചു.
യൂണിറ്റ് ഉദ്ഘാടനം ഇന്ന്
10:23 PM Oct 07, 2022 | Deepika.com