വേലൂർ: വേലൂർ ഫൊറോന ചിൽഡ്രൻസ് മിനിസ്ട്രിയുടെ 2022 കലാ മത്സരങ്ങൾ വേലൂർ സെന്റ് ഫ്രാൻസിസ് സേവിയേഴ്സ് ഫൊറോന ദേവാലയത്തിൽ സംഘടിപ്പിച്ചു.
ഓവറോൾ ചാന്പ്യൻസ് കിരീടം മുണ്ടത്തിക്കോട് ക്രിസ്തുരാജ് ഇടവകയും ഫസ്റ്റ് റണ്ണറപ്പായി വേലൂർ സെന്റ് ഫ്രാൻസിസ് സേവിയേഴ്സ് ദേവാലയവും സെക്കൻഡ് റണ്ണറപ്പായി കിരാലൂർ മൗണ്ട് കാർമൽ ദേവാലയവും സമ്മാനത്തിന് അർഹരായി. ജൂനിയർ സിഎൽസി ചാന്പ്യൻസായി വേലൂർ സെന്റ് ഫ്രാൻസിസ് സേവിയേഴ്സ് ദേവാലയവും അൾത്താര സംഘം, തിരുബാലസഖ്യം ചാന്പ്യൻസ് മുണ്ടത്തിക്കോട് ക്രിസ്തുരാജ് ദേവാലയത്തിനും ലഭിച്ചു. 400ൽ കൂടുതൽ വിദ്യാർഥികൾ 40 മത്സര ഇനങ്ങളിലായി പങ്കെടുത്തു.
മുണ്ടത്തിക്കോട് ക്രിസ്തുരാജ് ഇടവകയ്ക്ക് ഓവറോൾ കിരീടം
01:18 AM Oct 07, 2022 | Deepika.com