ഗുരുവായൂർ: കേരളത്തിലെ നഗരസഭാ ചെയർമാൻമാരുടെ ജനറൽബോഡി യോഗം ഗുരുവായൂരിൽ നടന്നു. ഗുരുവായൂർ നഗരസഭാ ചെയർമാൻ എം. കൃഷ്ണദാസ് അധ്യക്ഷതവഹിച്ചു.
ചേംബർ ഓഫ് മുനിസിപ്പൽ ചെയർമെൻ ജനറൽ സെക്രട്ടറി എം.ഒ. ജോണ്, എക്സി.കമ്മിറ്റി അംഗങ്ങളായ എം. മുകുന്ദൻ, ഡി. സജി, എൻ.സി. അബ്ദുൾ റസാഖ്, ഷേർളി ഭാർഗവൻ, ടി.വി. ശാന്ത, മുജീബ് കടേരി, കെ.എം. രാജു, ആന്റോ ജോസ് പടിഞ്ഞാക്കര എന്നിവർ ഉൾപ്പടെ 60 നഗരസഭകളിലെ ചെയർപേഴ്സണ്മാർ പങ്കെടുത്തു. യോഗത്തിൽ സ്വച്ഛതാ ലീഗിൽ രാജ്യത്തെ മികച്ച 10 നഗരസഭകളിൽ ഉൾപ്പെട്ട ഗുരുവായൂർ, ആലപ്പുഴ എന്നീ നഗരസഭകളെയും കേരള സർക്കാരിന്റെ ആർദ്രം പുരസ്ക്കാരം നേടിയ പിറവം, ആന്തൂർ നഗരസഭകളെയും ആദരിച്ചു.
മുനിസിപ്പൽ ചെയർമെൻ ജനറൽബോഡി
01:18 AM Oct 07, 2022 | Deepika.com