ചാവക്കാട്: താലൂക്കിലെ വൃക്കരോഗികളുടെ ആശ്രയമായി മാറിയ കണ്‍സോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റ് 13-ാം വാർഷികം ആഘോഷിച്ചു.
പൊതുസമ്മേളനം നടൻ ഇർഷാദ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സി.കെ. ഹക്കീം അധ്യക്ഷനായി. സംവിധായകൻ വിജീഷ് മണി മുഖ്യാതിഥിയായി.ഡയാലിസിസ് കൂപ്പണ്‍, വൃക്കരോഗികൾക്കുള്ള ബ്ലാങ്കറ്റ് എന്നിവ വിതരണം ചെയ്തു. പി.എം.അബ്ദുൽ ഹബീബ്, കെ.വി. സത്താർ, സഹദ് കാസിം, ജസ്്ന ലത്തീഫ്, ടിറ്റോ പുത്തൂർ, ബിമിത പുത്തൂർ, ഫാ. ജോണ്സൻ ഐനിക്കൽ, വി.എം. സുകുമാരൻ, സി.എം.ജനീഷ്, ജമാൽ താമരത്ത്, അഡ്വ. സുജിത്ത് അയിനിപ്പുള്ളി, പി.വി. അബ്ദു, എം.കെ.നൗഷാദലി തുടങ്ങിയവർ പ്രസംഗിച്ചു.
കണ്‍സോൾ ചാരിറ്റബിൾ ട്രസ്റ്റ് വാർഷികം
01:16 AM Oct 07, 2022 | Deepika.com