മാടന്പ് സുഹൃദ്സമിതി സാഹിത്യ സദസ്
01:16 AM Oct 07, 2022 | Deepika.com
ഗുരുവായൂർ: മാടന്പ് കുഞ്ഞുകുട്ടൻ സുഹൃദ്സമിതിയുടെ സാഹിത്യ സദസും പുസ്തക പ്രകാശനവും ശനിയാഴ്ച നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. വൈകീട്ട് നാലിന് രുക്മിണി റീജൻസിയിൽ ഡോ. സുവർണ നാലപ്പാട്ട് ഉദ്ഘാടനം ചെയ്യും. ജയപ്രകാശ് കേശവൻ രചിച്ച നോവലിന്റെ പ്രകാശനം സാഹിത്യകാരൻ സി. രാധാകൃഷ്ണൻ നിർവഹിക്കും. സമിതി സെക്രട്ടറി ശ്രീകുമാർ ഈഴുവപ്പാടി, എം.കെ. ദേവരാജൻ, ജയപ്രകാശ് കേശവൻ, കെ. സുകുമാരൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.