വടക്കാഞ്ചേരി: തൃശൂർ-ഷൊർണൂർ സംസ്ഥാനപാതയിൽ ബൈക്ക് ചരക്കുലോറിയിലും പിന്നീട് ഓട്ടോറിക്ഷയിലും ഇടിച്ച് അപകടം. ബൈക്ക് യാത്രികന് ഗുരുതര പരിക്കേറ്റു. ചെറുതുരുത്തി സ്വദേശി ചിരൽപറന്പിൽ വീട്ടിൽ ജിതീഷിനാണ് ഗുരുതര പരിക്കേറ്റത്.
ഇന്നലെ ഉച്ചക്ക് 1.30നാണ് പാർളിക്കാട് വ്യാസാ കോളജ് ബസ് സ്റ്റോപ്പിന് സമീപം അപകടം ഉണ്ടായത്. പരിക്കേറ്റ ജിതീഷിനെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിൽ പ്രവേശിപ്പിച്ചു. വടക്കാഞ്ചേരി പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.
ബൈക്ക് ഇടിച്ച് അപകടം
01:16 AM Oct 07, 2022 | Deepika.com