നാലപ്പാടൻ സ്മാരക അവാർഡ് ദാനം ഇന്ന്
01:16 AM Oct 07, 2022 | Deepika.com
പുന്നയൂർക്കുളം: മഹാകവി നാലപ്പാട്ട് നാരായണമേനോന്റെ 135-ാം ജന്മദിനവാർഷികവും നാലപ്പാടൻ സ്മാരക അവാർഡ് ദാനവും ഇന്ന് നടക്കും. രാവിലെ 10ന് കുന്നത്തൂർമന ഹെറിറ്റേജ് ഹാളിൽ നടക്കുന്ന ചടങ്ങിന്റെ ഉദ്ഘാടനവും ആഷാ മേനോന് പുരസ്കാര സമർപ്പണവും സ്വാമി സുനിൽദാസ് നിർവഹിക്കും. ഇ.പി. ഉണ്ണി അധ്യക്ഷനാകും. പി. മോഹൻബാബു, സുവർണ നാലപ്പാട്ട് എന്നിവർ അനുസ്മരണം നടത്തും.