പറപ്പൂർ: പറപ്പൂർ സെന്റ് ജോണ് നെപുംസ്യാൻ ഫൊറോന പള്ളിയുടെ ഉപമധ്യസ്ഥയായ ലീമായിലെ വിശുദ്ധ റോസായുടെ ആറാമത് മാസാദ്യ വ്യാഴത്തോടാനുബന്ധിച്ചുള്ള പ്രത്യേക വണക്കാചരണം നടന്നു.
ആഘോഷമായ പട്ടുകുർബാന, വചനസന്ദേശം, നൊവേന, ലദീഞ്ഞ്, ആരാധന, ദിവ്യകാരുണ്യ പ്രദക്ഷിണം തുടങ്ങിയ കർമങ്ങൾക്ക് തലോർ ജെറുസലേം ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. ഡേവിസ് പട്ടത്ത് നേതൃത്വം നൽകി. പ്രത്യേക പ്രാർഥനകൾക്ക് വികാരി ഫാ. ആന്റണി ആലുക്കയും അസി. വികാരി ഫാ. ലിബിൻ ചെമ്മണ്ണൂരും നേതൃത്വം നൽകി.
വണക്കാചരണം
01:15 AM Oct 07, 2022 | Deepika.com