ചാലക്കുടി: പടിഞ്ഞാറേ ചാലക്കുടി റയിൽവേ സ്റ്റേഷൻ ഹനഫി ജുമാ മസ്ജിദിന്റെ നേതൃത്വത്തിൽ നാളെ നബിദിനത്തിന് മത സൗഹാർദ സമ്മേളനം സംഘടിപ്പിക്കും. വൈകീട്ട് അഞ്ചിന് വി.ആർ. പുരം ചാത്തൻ മാസ്റ്റർ കമ്യൂണിറ്റി ഹാളിൽ നടക്കുന്ന സമ്മേളനം സനീഷ്കുമാർ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും. സി ഐ അബ്ദുൾ ഹക്കീം അധ്യക്ഷ ത വഹിക്കും.
ജില്ല പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ. ബി. സുനിൽകുമാർ മുഖ്യാതിഥിയാകും. മുഖ്യമന്ത്രിയുടെ പുരസ്കാരം നേടിയ ചാലക്കുടി ഡിവൈഎസ്പി സി.ആർ. സന്തോഷിനെ ആദരിക്കും.
ഞായറാഴ്ച പുലർച്ചെ മൗലീദ് സദസും നടത്തുമെന്ന് വാർത്താസമ്മേളനത്തിൽ അബ്ദുൾ ബാരിസഖാഫി, മനോജ് ഹുസൈൻ, ബാബു പാളയംകോട്, അലിക്കുട്ടി ഹാജി, അൽ അമീൻ നാലകത്ത്, സാബു സുൽത്താൻ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
വിആർ പുരത്ത് മതസൗഹാർദ സമ്മേളനം നാളെ
01:15 AM Oct 07, 2022 | Deepika.com