കെ​ട്ടി​ട നി​ർ​മാ​ണത്തിൽ കോ​ന്പോ​സി​റ്റ് ടെ​ൻ​ഡ​ർ ന​ട​പ്പാ​ക്കിത്തുട​ങ്ങി: മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ്

01:12 AM Oct 07, 2022 | Deepika.com
കൊ​ടു​ങ്ങ​ല്ലൂ​ർ: കെ​ട്ടി​ട നി​ർ​മാ​ണ രം​ഗ​ത്ത് കോ​ന്പോ​സി​റ്റ് ടെ​ൻ​ഡ​ർ ന​ട​പ്പാ​ക്കിത്തുട​ങ്ങിയതാ​യി പൊ​തു​മ​രാ​മ​ത്ത് - ടൂ​റി​സം മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്. കൊ​ടു​ങ്ങ​ല്ലൂ​ർ ന​ഗ​ര​സ​ഭ​യി​ലെ ശൃം​ഗ​പു​രം എ​ൽപി ​സ്കൂ​ളി​ൽ​ 1.5 കോടി രൂ​പ ചെ​ല​വി​ൽ നി​ർ​മി​ക്കു​ന്ന ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ന്‍റെ നി​ർ​മാണോദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം ഇ​തു ന​ട​പ്പാ​ക്കു​ന്പോ​ൾ കെ​ട്ടി​ടം നി​ർ​മി​ച്ച ശേ​ഷം വൈ​ദ്യു​തീ​ക​ര​ണം ന​ട​ത്തു​ന്ന​തി​നാ​യി കെ​ട്ടി​ടം കു​ത്തി​പ്പൊ​ളി​ക്കേ​ണ്ടി വ​രി​ല്ല. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പിന്‍റെ നി​ർ​മാ​ണ മേ​ഖ​ല​യി​ലെ പു​തി​യൊരു കാ​ൽ​വയ്​പ്പാ​ണിത്. സി​വി​ൽ ടെ​ൻഡറും ഇ​ല​ക്ട്രി​ക്ക​ൽ ടെ​ൻഡറും വെ​വ്വേറെ ന​ട​ത്തു​ന്ന​തി​നു പ​ക​രം ര​ണ്ട് ടെ​ൻ​ഡ​റു​ക​ളും ഏ​കീ​ക​രി​ച്ചു​കൊ​ണ്ടു​ള്ള നി​ർ​മാ​ണ പ്ര​ക്രി​യ​യു​ടെ പു​തി​യ ന​ട​പ​ടി​യാ​ണി​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.​

വി.ആ​ർ. സു​നി​ൽ​കു​മാ​ർ എംഎ​ൽഎ ​അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ എം.യു. ഷി​നി​ജ, വൈ​സ് ചെ​യ​ർ​മാ​ൻ കെ.ആ​ർ. ജൈ​ത്ര​ൻ, സ്റ്റാ​ൻ​ഡി​ംഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍മാ​രാ​യ കെ.​എ​സ്. കൈസാ​ബ്, ല​ത ഉ​ണ്ണി​കൃ​ഷ്ണ​ൻ, എ​ൽ സി ​പോ​ൾ, ഒ.എ​ൻ. ജ​യ​ദേ​വ​ൻ, ഷീ​ല പ​ണി​ക്ക​ശേരി, വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ​മാ​രാ​യ ഡി.​ടി. വെ​ങ്കി​ടേ​ശ്വ​ര​ൻ, ടി. ​എ​സ്. സ​ജീ​വൻ, വി.എം. ജോ​ണി, പൊ​തു​മ​രാ​മ​ത്ത് സൂ​പ്ര​ണ്ടിം​ഗ് എ​ൻ​ജി​നീ​യ​ർ വി. കെ. ശ്രീ​മാ​ല, എ​ഇഒ ബീ​ന ജോ​സ്, പി​ടിഎ ​പ്ര​സി​ഡ​ന്‍റ് എ.​പി. രോ​ഹി​ണി, ഹെ​ഡ്മി​സ്ട്ര​സ് പി. ​മീ​ര, സ്കൂ​ൾ ലീ​ഡ​ർ എം. ​ആ​ദി​ജ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.