കൊരട്ടി: മതിയായ രേഖകളില്ലാതെയും അമിതഭാരം കയറ്റുകയും ചെയ്ത 15 ടിപ്പർ ലോറികൾ പിടിച്ചെടുത്തു പിഴ ചുമത്തി കൊരട്ടി പോലീസ്. സിഐ ബി.കെ. അരുണിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇന്നലെ രാവിലെ ദേശീയപാതയിൽ പരിശോധന ശക്തമാക്കി നടപടി സ്വീകരിച്ചത്.
ചട്ടം ലംഘിച്ച് വാഹനത്തിന്റെ ഘടനയിൽ മാറ്റം വരുത്തി അമിതഭാരം കയറ്റിയ രണ്ടു വാഹനങ്ങൾ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. വരും ദിവസങ്ങളിൽ പരിശോധന കർശനമാക്കുമെന്നും നിയമം ലംഘിക്കുന്ന വാഹനങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും പോലീസ് പറഞ്ഞു.
മതിയായ രേഖകളില്ലാത്ത 15 ടിപ്പർ ലോറികൾ പിടിച്ചെടുത്തു
01:12 AM Oct 07, 2022 | Deepika.com