റോഡുകളുടെ ശോചനീയാവസ്ഥ: ഉന്നതതല യോഗം
01:12 AM Oct 07, 2022 | Deepika.com
കയ്പമംഗലം: മണ്ഡലത്തിലെ പിഡബ്ല്യുഡി റോഡുകളുടെയും തീരദേശ വാർഡുകളിലെ റോഡുകളുടേയും നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കുവാനും നിലവിലെ ശോചനീയാവസ്ഥ പരിഹരിക്കാനാവശ്യമായ നടപടികൾ വേഗത്തിലാക്കാനും ഇ.ടി. ടൈസണ് എംഎൽഎ ഉന്നതതല യോഗം വിളച്ചുചേർത്തു. ഗ്രാമപഞ്ചായത്തു പ്രസിഡന്റുരായ കെ.പി. രാജൻ, ബിന്ദു രാധാകൃഷ്ണൻ, എം.എസ്. മോഹനൻ, വിനീത മോഹൻദാസ്, ശോഭന രവി, ചന്ദ്രബാബു, വൈസ് പ്രസിഡന്റുരായ കെ. കെ. മോഹനൻ, വി.എസ്. രവീന്ദ്രൻ, തീരദേശ മെന്പർമാർ, പി ഡബ്ല്യുഡി ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. റോഡ് നിർമാണത്തിനുശേഷം ബില്ലുകൾ സമയബന്ധിതമായി മാറിക്കിട്ടുവാനുള്ള നടപടികൾ വേഗത്തിലാക്കുമെന്നും എംഎൽഎ പറഞ്ഞു.