യുവതിയെ ആക്രമിച്ചയാൾ അറസ്റ്റിൽ
01:09 AM Oct 07, 2022 | Deepika.com
കൊരട്ടി: അതിർത്തി തർക്കത്തെ തുടർന്ന് യുവതിയെ ആക്രമിച്ച് പരിക്കേൽപ്പിച്ചയാളെ കൊരട്ടി പോലീസ് അറസ്റ്റ് ചെയ്തു. കട്ടപ്പുറം സ്വദേശി പറന്പിക്കുടി കൃഷ്ണൻകുട്ടി (52) യെയാണ് കൊരട്ടി സിഐ ബി.കെ. അരുണിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. അയൽവാസിയായ യുവതി അതിർത്തി തർക്കമുള്ള റോഡിലൂടെ വീട്ടിലേക്കു വാഹനത്തിൽ വിറക് കൊണ്ടുപോയതിനെ മദ്യപിച്ചെത്തിയ കൃഷ്ണൻകുട്ടി ചോദ്യം ചെയ്യുകയും യുവതിയെ മർദിക്കുകയുമായിരുന്നു.